27 July 2026
SHIJI MK
Image Credit: Getty Images
വീട് അലങ്കരിക്കുന്നതിന്റെ ഭാഗമായി ബുദ്ധ പ്രതിമ വെക്കുന്ന ഒട്ടനവധി ആളുകളുണ്ട്. എന്നാല്‍ വെറുമൊരു അലങ്കാര വസ്തു മാത്രമല്ല ബുദ്ധന്‍ എന്ന കാര്യം അറിയാമോ?
വീട്ടില്‍ പോസിറ്റിവിറ്റി നിറയ്ക്കാനും സമാധാനം പകരാനും ബുദ്ധന് സാധിക്കും. നിങ്ങളുടെ കയ്യിലുള്ള ചെറിയ ബുദ്ധ ശിരസ് ആണെങ്കില്‍ പോലും ബലിപീഠത്തിലോ മേശയിലോ വെക്കണം.
പ്രതിമ വലുതോ ചെറുതോ ആയിക്കോട്ടെ വീടിന്റെയും ഓഫീസിന്റെയുമെല്ലാം ഇടനാഴിക്ക് നടുക്കോ അല്ലെങ്കില്‍ കേന്ദ്രബിന്ദുവായോ സ്ഥാപിക്കുന്നതാണ് നല്ലത്.
പ്രതിമ വെറുതെ വെക്കരുത്, ബുദ്ധ പ്രതിമ ഏതെങ്കിലും ലോഹങ്ങള്‍ കൊണ്ട് നിര്‍മിച്ചത് തിരഞ്ഞെടുക്കാവുന്നതാണ്. ചെമ്പ്, പിച്ചള എന്നിവയിലുള്ള പ്രതിമ വെക്കാം.
എന്നാല്‍ നിങ്ങളെ ബുദ്ധനെ വെക്കുന്നത് ബാല്‍ക്കണിയിലോ പൂന്തോട്ടത്തിലോ ആണെങ്കില്‍ കല്ല് കൊണ്ട് നിര്‍മിച്ച പ്രതിമയാണ് നല്ലത്, സ്ഥലത്ത് അനുസരിച്ച് വേണം ഇതെല്ലാം തീരുമാനിക്കാന്‍.
എന്നാല്‍ ബുദ്ധ പ്രതിമകള്‍ ഒരിക്കലും നേരിട്ട് നിലത്ത് വെക്കാന്‍ പാടുള്ളതല്ല. ഉയര്‍ന്ന മേശയിലോ സ്റ്റാന്‍ഡിയോ കണ്ണിന് നേരെയായി സ്ഥാപിക്കുന്നതാണ് നല്ലത്.
ബുദ്ധ പ്രതിമ എപ്പോഴും കിഴക്കോട്ട് ദര്‍ശനമായി വെക്കുന്നതാണ് നല്ലത്. പോസിറ്റീവ് എനര്‍ജി ലഭിക്കാന്‍ സഹായിക്കും, കിടപ്പുമുറിയില്‍ വെക്കാതിരിക്കുന്നതാണ് നല്ലത്
നിങ്ങളുടെ വീടിന്റെ മുന്‍വാതിലിനോട് മുഖം വരുന്ന രീതിയില്‍ ബുദ്ധ പ്രതിമ സ്ഥാപിക്കുന്നതാണ് നല്ലത്. ഇത് വീട്ടിലേക്ക് പോസിറ്റീവ് എനര്‍ജിയെ ആഗിരണം ചെയ്യുന്നു.