27 July 2026

NEETHU VIJAYAN

കാഴ്ച്ച കുറവാണോ... തുടക്കത്തിലെ മാറ്റാൻ  ഈ ഭക്ഷണം  മതി

Image Courtesy: Getty Images 

വളരെ ചെറുപ്പത്തിലെ കണ്ണടകൾ ഉപയോ​ഗിക്കുന്ന കുട്ടികൾ ധാരാളമാണ്. പണ്ട് മുതിർന്നവർ മാത്രമാണ് കണ്ണട ഉപയോ​ഗിച്ചിരുന്നതെങ്കിൽ ഇന്ന് മിക്കവരും അതിന് അടിമയാണ്.

കാഴ്ച്ച

കാഴ്ച്ചശക്തി കുറയുന്നതായി തുടക്കത്തിലെ കണ്ടെത്തിയാൽ ചില ഭക്ഷണങ്ങൾ കഴിച്ചുകൊണ്ട് അതിനെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.  അറിയാം ഇക്കാര്യങ്ങൾ.

ഭക്ഷണങ്ങൾ

കാരറ്റിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ വിറ്റാമിൻ എ ആയി മാറി രാത്രികാഴ്ചയും കണ്ണുകളുടെ ആരോഗ്യവും മികച്ചതാക്കുന്നു.

കാരറ്റ്

ചീര, മുരിങ്ങയില എന്നിവയിൽ അടങ്ങിയിരിക്കുന്ന ലൂട്ടീൻ, സെക്സാന്തിൻ എന്നിവ കമ്പ്യൂട്ടർ, മൊബൈൽ സ്‌ക്രീനുകളിൽ നിന്നുള്ള വെളിച്ചത്തിൽ നിന്ന് കണ്ണിനെ സംരക്ഷിക്കും.

ഇലക്കറികൾ

മുട്ടയുടെ മഞ്ഞക്കരുവിൽ വിറ്റാമിൻ A, സിങ്ക്, ലൂട്ടീൻ എന്നിവ ധാരാളമുണ്ട്. ഇത് പ്രായമാകുമ്പോൾ ഉണ്ടാകുന്ന കാഴ്ചക്കുറവും തിമിര സാധ്യതയും കുറയ്ക്കുന്നു.

മുട്ട

നെല്ലിക്ക, ഓറഞ്ച് എന്നിവയിലെ വിറ്റാമിൻ സി കണ്ണിലെ രക്തക്കുഴലുകളുടെ ആരോഗ്യം നിലനിർത്താനും കാഴ്ച മങ്ങൽ തടയാനും സഹായിക്കുന്നു.

സിട്രസ് പഴങ്ങൾ

മത്തി, അയല തുടങ്ങിയ കൊഴുപ്പുള്ള മീനുകളിലും ബദാം, വാൽനട്ട് എന്നിവയിലുമുള്ള ഒമേഗ-3 ഫാറ്റി ആസിഡ് കണ്ണിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.

ഒമേഗ-3