Abdul Basith

സഞ്ജുവല്ലെങ്കിൽ രാജസ്ഥാൻ്റെ ക്യാപ്റ്റൻ സാധ്യതകൾ

10 August 2025

Abdul Basith

Pic Credit: PTI

മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുകയാണെന്നാണ് റിപ്പോർട്ടുകൾ. സ്ഥിരീകരണമില്ലെങ്കിലും വിവിധ റിപ്പോർട്ടുകൾ ഇത് അവകാശപ്പെടുന്നു.

സഞ്ജു സാംസൺ

കരിയർ തുടക്കം മുതൽ സഞ്ജു കളിക്കുന്നത് രാജസ്ഥാൻ റോയൽസിലാണ്. രാജസ്ഥാന് വിലക്ക് ലഭിച്ച രണ്ട് വർഷം ഡൽഹി ക്യാപിറ്റൽസിൽ കളിച്ചു.

രാജസ്ഥാൻ റോയൽസ്

2021 സീസണിലാണ് താരം രാജസ്ഥാൻ്റെ ക്യാപ്റ്റനാവുന്നത്. താരം ടീം വിടുകയാണെങ്കിൽ ക്യാപ്റ്റൻസി സാധ്യതയുള്ള ചില താരങ്ങളുണ്ട്.

ക്യാപ്റ്റൻ

കഴിഞ്ഞ സീസണിൽ സഞ്ജു പരിക്കേറ്റ് പുറത്തിരുന്ന മത്സരങ്ങളിൽ ടീമിനെ നയിച്ച താരമാണ് പരഗ്. ഏറെക്കാലമായി ടീമിനൊപ്പമുള്ള താരം.

റിയാൻ പരഗ്

ഇന്ത്യൻ ടീമിൻ്റെ ലീഡർഷിപ്പ് ഗ്രൂപ്പിലുള്ള താരമാണ് യശസ്വി ജയ്സ്വാൾ. സഞ്ജുവിനെപ്പോലെ രാജസ്ഥാൻ വളർത്തിയെടുത്ത സൂപ്പർ സ്റ്റാർ.

യശസ്വി ജയ്സ്വാൾ

രാജസ്ഥാൻ ടീമിനൊപ്പം 2022 മുതൽ കളിക്കുന്ന ഷിംറോൺ ഹെട്മയറും ക്യാപ്റ്റൻസി കാൻഡിഡേറ്റാണ്. അണ്ടർ 19 ലോകകപ്പ് ടീം നായകനായിരുന്നു.

ഷിംറോൺ ഹെട്മെയർ

കഴിഞ്ഞ സീസണിലാണ് ടീമിലെത്തിയതെങ്കിലും നിതീഷ് റാണയ്ക്ക് ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിച്ച് പരിചയമുണ്ട്.

നിതീഷ് റാണ

2023 മുതൽ രാജസ്ഥാനിലുള്ള സന്ദീപ് ശർമ്മയ്ക്ക് മത്സരപരിചയമുണ്ട്. സന്ദീപും റാണയും കഴിഞ്ഞ സീസണിൽ പരിക്കേറ്റ് പുറത്തായിരുന്നു.

സന്ദീപ് ശർമ്മ