09 August 2025

SARIKA KP

ഈ ഓണത്തിന്  പാവയ്ക്ക അച്ചാർ ആയാലോ

Image Courtesy: Unsplash

നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ഉണ്ടെങ്കിലും മിക്കവർക്കും അത്ര പ്രിയമല്ലാത്ത പച്ചകറികളിൽ ഒന്നാണ് പാവയ്ക്ക.

പാവയ്ക്ക

പാവയ്ക്ക വച്ച് തോരനും മെഴുക്കുപെരട്ടിയും പാവയ്ക്ക വറുത്തതുമാണ് പലരും തയ്യാറാക്കാറുള്ളത്. എന്നാൽ ഇത് വച്ച് ഒരു അച്ചാർ ആയാലോ

പാവയ്ക്ക അച്ചാർ 

ഈ ഓണത്തിന് അല്പം വെറൈറ്റി അച്ചാർ തന്നെ അതിഥികൾക്ക് വിളമ്പാം. സിംപിളായി പാവയ്ക്ക അച്ചാർ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

പാവയ്ക്ക അച്ചാർ റെസിപ്പി 

വട്ടത്തിൽ അരിഞ്ഞ ഒരു പാവയ്ക്ക, 15 പച്ചമുളക്, 15 വെളുത്തുള്ളി, രണ്ട് ടീസ്പൂൺ നല്ലെണ്ണ , 1/4ടീസ്പൂൺ ഉലുവ , ഒരു ടീസ്പൂൺ കടുക്

ചേരുവകൾ

ഒരു കപ്പ് വെള്ളം  , നാല് ടേബിൾ സ്പൂൺ വിനാഗരി , ഒരു ചെറുനാരങ്ങയുടെ നീര്  ഒരു ടീസ്പൂൺ പഞ്ചസാര, ആവശ്യത്തിന് ഉപ്പ്

ചേരുവകൾ -1

പാവയ്ക്കാ, പച്ചമുളക്, വെളുത്തുള്ളി ആവി കയറ്റി എടുക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോ ഉലുവ, കടുക് ഇട്ട് പൊട്ടിയാൽ പച്ചമുളക് ഇട്ട് വഴറ്റുക.

തയ്യാറാക്കുന്ന വിധം

വെള്ളം, വിനാഗരി, പഞ്ചസാര, നാരങ്ങാനീര്, ഉപ്പ് ചേർത്ത് നന്നായി തിളച്ചതിനു ശേഷം ഓഫ്‌ ചെയ്ത് പാവയ്ക്കാ, വെളുത്തുള്ളി ചേർക്കുക.

തയ്യാറാക്കുന്ന വിധം-1

ചൂടാറിയതിനു ശേഷം കുപ്പിയിലാക്കി സൂക്ഷിച്ചുവയ്ക്കുക. ഈ ഓണത്തിന് സിംപിളായി പാവയ്ക്ക അച്ചാർ കൂട്ടി സദ്യ കഴിക്കാം .

കുപ്പിയിലാക്കി സൂക്ഷിച്ചുവയ്ക്കുക