9 AUG 2025

NEETHU VIJAYAN

ക്ഷീണം തോന്നാതെ രാവിലെ നേരത്തെ എഴുന്നേൽക്കാം! ഇങ്ങനെ ചെയ്യൂ

 Image Courtesy: Unsplash 

രാവിലെ നേരത്തെ എഴുന്നേൽക്കാൻ നമുക്ക് നല്ല മടിയാണ്. എഴുന്നേറ്റാലോ വല്ലാത്ത ക്ഷീണവും തളർച്ചയും തോന്നുകയും ചെയ്യും.

എഴുന്നേൽക്കുക

എന്നാൽ ശരീരത്തിന് ക്ഷീണം തോന്നാതെ, അതിരാവിലെ സുഖമായി എഴുന്നേൽക്കാൻ കഴിയുന്ന ഫലപ്രദമായ നുറുങ്ങുകൾ നോക്കാം.

പൊടികൈ

മെലറ്റോണിൻ ഉത്പാദനം വർദ്ധിപ്പിക്കാൻ സൂര്യപ്രകാശം നല്ലതാണ്. അതിലൂടെ ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുകയും നമ്മൾ ഉന്മേഷവാനായി ഇരിക്കുകയും ചെയ്യും.

സൂര്യപ്രകാശം

രാത്രിയിൽ ഉറങ്ങുന്നതിനുമുമ്പ് കാർബോഹൈഡ്രേറ്റ് കൂടുതലുള്ളതോ പഞ്ചസാര കൂടുതലുള്ളതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കുക.

 ഒഴിവാക്കുക

ഉറങ്ങുന്നതിന് 30 മിനിറ്റ് മുമ്പ് സ്ക്രീനിങ് നിർത്തുക. കൂടാതെ കുളിക്കുക, ഹെർബൽ ടീ കുടിക്കുക, സം​ഗീതം കേൾക്കുക തുടങ്ങിയ ശീലങ്ങൾ നല്ലതാണ്.

ശീലങ്ങൾ

രാത്രി നന്നായി ഭക്ഷണം കഴിക്കാത്തതു കൊണ്ടോ ഭക്ഷണത്തിലൂടെ കൃത്യമായ ഊർജം ലഭിക്കാത്തതു കൊണ്ടോ ക്ഷീണം തോന്നാം.

ഭക്ഷണം

അതുകൊണ്ട് തന്നെ വിറ്റാമിൻ ബി12, വിറ്റാമിൻ ഡി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. 

ഡയറ്റിൽ