20 JULY 2025
TV9 MALAYALAM
Image Courtesy: Getty Images
പതിവായി ഏലയ്ക്ക ചായ കുടിക്കുന്നത് അസിഡിറ്റി അകറ്റാനും ദഹനക്കേട് തടയാനും ഗ്യാസ് പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു.
ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഏലയ്ക്ക ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു. അതിനാൽ പതിവായി ഏലയ്ക്കാ ചായ ധൈര്യമായി കുടിക്കാം.
ഹൃദയാരോഗ്യം സംരക്ഷിക്കാനും ഏലയ്ക്ക ചായ ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിർത്താനും ബെസ്റ്റാണ്.
ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഏലയ്ക്ക രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. അണുബാധകളെ അകറ്റി നിർത്തുന്നു.
മഴക്കാലത്തെ ചുമ, ജലദോഷം, ശ്വാസംമുട്ടൽ തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏലയ്ക്കാ ചായ കുടിക്കുന്നത് വളരെ നല്ലതായി കാണുന്നു.
അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ഏലയ്ക്ക നല്ലതാണ്. ഏലയ്ക്കാ ചായ പതിവായി കുടിക്കുന്നത് കൊഴുപ്പിനെ നീക്കം ചെയ്യുകയും ചെയ്യും.
ജോലിസമയത്തെ സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഏലയ്ക്കാ ചായ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.