19 JULY 2025

SHIJI MK

Image Courtesy: Getty Images

ഈ ഭക്ഷണങ്ങള്‍ കരളിനെ നശിപ്പിക്കും; ഇന്ന് തന്നെ  നിര്‍ത്തിക്കോ

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍. രക്തം ശുദ്ധീകരിക്കുന്നതിനോടൊപ്പം ശരീരത്തിലെ മാലിന്യങ്ങളും വിഷവസ്തുക്കളും കരള്‍ നീക്കം ചെയ്യുന്നു.

കരള്‍

നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളിലുള്ള വിഷവസ്തുക്കള്‍ കരളില്‍ അടിഞ്ഞുകൂടും. അതിനാല്‍ തന്നെ വിഷവസ്തുക്കള്‍ ഉള്‍പ്പെട്ട ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം.

വിഷം

അനാരോഗ്യകരമായ ഭക്ഷണശീലം, മോശം ജീവിശൈലി, മദ്യപാനം, അണുബാധകള്‍ തുടങ്ങിയവയെല്ലാം കരളിന്റെ ആരോഗ്യം മോശമാക്കുന്നു.

മോശമാക്കും

പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുന്നത് കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ നിങ്ങളെ സഹായിക്കും.

കഴിക്കാം

പക്ഷെ കരളിന്റെ ആരോഗ്യം മോശമാക്കുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്. പക്കോഡ, സമൂസ, കച്ചോരി തുടങ്ങിയ എണ്ണ പലഹാരങ്ങള്‍ ദിവസവും കഴിക്കുന്നത് നല്ലതല്ല.

എന്നാല്‍

പഞ്ചസാര കൂടിയ അളവിലും കുറഞ്ഞ അളവിലുമെല്ലാം കഴിക്കുന്നുണ്ട്. എന്നാല്‍ എല്ലാ ദിവസവും അമിതമായി ശുദ്ധീകരിച്ച പഞ്ചസാര കഴിക്കാന്‍ പാടില്ല.

പഞ്ചസാര

ചില ധാന്യങ്ങളിലും പഞ്ചസാര അടങ്ങിയിരിക്കുന്നു. അതിനാല്‍ അധിക പഞ്ചസാര ശരീരത്തിലെത്തുന്നത് എവിടെ നിന്നെന്ന് കണ്ടെത്തി തടയാവുന്നതാണ്.

ഒഴിവാക്കാം

ബേക്കണ്‍, സോസേജുകള്‍, ഹോട്ട് ഡോഗുകള്‍ തുടങ്ങിയ നോണ്‍-വെജ് ഭക്ഷണങ്ങളില്‍ പൂരിത കൊഴുപ്പും സോഡിയവും അടങ്ങിയിരിക്കുന്നു. ഇവയും ഒഴിവാക്കാം.

മാംസം