20 JULY 2025

TV9 MALAYALAM

ഭക്ഷണം കഴിക്കാതെ ​ഗുളിക കഴിക്കാറുണ്ടോ? പണി പാളി

 Image Courtesy: Getty Images 

ദീർഘനേരത്തെ ഫാസ്റ്റിങ്ങിന് ശേഷമാണ് നമ്മൾ പ്രഭാത ഭക്ഷണം കഴിക്കുന്നത്. എന്നാൽ വെറും വയറ്റിൽ ചെയ്യുന്ന ചില തെറ്റുകൾ നിങ്ങൾക്ക് ആപത്താണ്.

ഭക്ഷണം

വെറും വയറ്റിൽ തന്നെ ആദ്യംകാപ്പി കുടിക്കുന്നത് അത്ര നല്ലതല്ല. അത് ആസിഡ് ഉൽപാദനത്തിന് കാരണമാകും. നെഞ്ചെരിച്ചിൽ മുതൽ വയറു വീർക്കൽ വരെ ഉണ്ടാകാം.

കാപ്പി കുടിക്കുക

വെറും വയറ്റിൽ ആഹാരം കഴിക്കാതെ ഒരിക്കലും വേദനസംഹാരികൾ കഴിക്കരുത്. ഇത് ആമാശയത്തിലെ അൾസർ അല്ലെങ്കിൽ രക്തസ്രാവത്തിന് കാരണമാകും.

വേദനസംഹാരികൾ

വേഗതയേറിയ വ്യായാമങ്ങൾ കൂടുതൽ കൊഴുപ്പ് കത്തിച്ചുകളയും. എന്നാൽ ചിലപ്പോൾ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും ക്ഷീണത്തിനും കാരണമായേക്കാം.

വ്യായാമങ്ങൾ

അതിരാവിലെ നാരങ്ങവെള്ളം കുടിക്കരുത്. അതിലെ അസിഡിറ്റി വയറിനെ അസ്വസ്ഥമാക്കും. സിട്രിക് ആസിഡ് കാലക്രമേണ ആമാശയത്തെ നശിപ്പിക്കും.

നാരങ്ങാവെള്ളം

രാവിലെ കോർട്ടിസോളിന്റെ അളവ് ഉയർന്നതായിരിക്കും, ഉത്കണ്ഠയോടെ ദിവസം ആരംഭിക്കുന്നത് അത് കൂടുതൽ വർദ്ധിപ്പിക്കും.  

ഉത്കണ്ഠ

പച്ചക്കറികൾ ആരോഗ്യകരമാണ്, പക്ഷേ വെറും വയറ്റിൽ കഴിക്കുന്നത് ദഹനത്തെ ബാധിക്കും. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ശരിയായി ആഗിരണം ചെയ്യാതെ വരുന്നു.

സാലഡുകൾ

ആഹാരം കഴിക്കാതെ സ്ക്രീനുകളിലേക്ക് നോക്കുന്നത് മാനസിക തകർച്ചയ്ക്ക് കാരണമാകും. ഇത് ശ്രദ്ധക്കുറവിനെയും മാനസികാവസ്ഥയെയും ബാധിക്കും.

സ്ക്രീൻ