19 July 2025
NANDHA DAS
Image Courtesy: Freepik
എല്ലുകളുടെ ആരോഗ്യത്തിന് വിറ്റാമിനുകളും കാത്സ്യവും ആവശ്യമാണ്. അതിനാൽ, ബലമുള്ള എല്ലുകൾക്കായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ നോക്കാം.
വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്ന ഇലക്കറികൾ പതിവായി കഴിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കും.
ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ള ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
പ്രോട്ടീനുകളുടെയും വിറ്റാമിൻ ഡിയുടെയും മികച്ച ഉറവിടമായ മുട്ട ഡയറ്റിൽ ഉൾപ്പെടുത്തുന്നതും എല്ലുകൾക്ക് വളരെ നല്ലതാണ്.
കാൽസ്യത്തിൻറെ കലവറയായ സോയ ബീൻ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
കാത്സ്യവും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുള്ള പാൽ ഉത്പന്നങ്ങൾ പതിവായി അകഴിക്കുന്നതും എല്ലുകളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കും.
പ്രോട്ടീനും കാൽസ്യവും ഫൈബറുമെല്ലാം അടങ്ങിയ ബ്രൊക്കോളി ഡയറ്റിൽ ഉൾപ്പെടുത്തുന്നതും എല്ലുകൾക്ക് വളരെ നല്ലതാണ്.
കാത്സ്യവും പ്രോട്ടീനും അടങ്ങിയിരിക്കുന്ന സാൽമൺ, ചൂര പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങൾ കഴിക്കുന്നത് എല്ലുകളെ ബലമുള്ളതാക്കാൻ സഹായിക്കുന്നു.