02 OCT 2025
Jenish Thomas
Image Courtesy: Facebook/Pexels
2025 ഒക്ടോബറിലേക്ക് പ്രവേശിച്ചു. പതിവ് പോലെ നിരവധി ചിത്രങ്ങളാണ് ഈ വർഷവും റിലീസായത്. എന്നാൽ ഒട്ടുമിക്കവയും ഇതുവരെ ഒടിടിയിൽ എത്തിട്ടില്ല
മമ്മൂട്ടിയുടെ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളുടെ സിനിമയും ഈ പട്ടികയിൽ ഉണ്ട്. ആ പ്രമുഖ സിനിമകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം
ഈ വർഷം രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് തിയറ്ററിൽ എത്തിയത്. ആ രണ്ടും ഒടിടിയിൽ എത്തിയില്ല. ഒന്ന് ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്, രണ്ട് ബസൂക്ക.
ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ ചിത്രമാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്. മമ്മൂട്ടി ചിത്രം പ്രൈം വീഡിയോയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ എത്തിയില്ല
മമ്മൂട്ടി സ്റ്റൈലിഷ് വേഷത്തിൽ എത്തിയ ചിത്രമാണ് ബസൂക്ക. ഡീനോ ഡെന്നിസ് ഒരുക്കിയ ചിത്രം സീ5ൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതും സംഭവിച്ചില്ല
അർജുൻ അശോകൻ നായകനായി എത്തിയ ചിത്രമാണ് എന്ന് സ്വന്തം പുണ്യാളൻ. വലിയ ശ്രദ്ധ ലഭിക്കാതെ വന്നതോടെ ആ സിനിമയും ഒടിടിക്കാർക്ക് വേണ്ടാതായി
മാർക്കോ എന്ന ബ്ലോക്ക് ബസ്റ്റിന് ശേഷം ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. ഉണ്ണിക്ക് മാർക്കറ്റ് വാല്യൂ ഉണ്ടായിട്ടു സിനിമയെടുക്കാൻ ഒരു പ്ലാറ്റ്ഫോമും തയ്യാറായില്ല
സണ്ണി വെയ്ൻ സൈജു കുറുപ്പ് എന്നിവരുടെ ചിത്രമാണ് റിട്ടൺ ഡയറക്ടഡ് ബൈ ഗോഡ്. തിയേറ്ററിലും ആരും കണ്ടില്ല, ഒടിടിയിലേക്ക് ആരും എടുത്തില്ല