20 June 2025
Abdul Basith
Pic Credit: Unsplash
പ്ലസ് ടുവിന് വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ പരിഗണിക്കുന്ന ഒന്നാണ് സയൻസ്. സയൻസ് പഠിച്ചാൽ പരിഗണിക്കാവുന്ന ചില തൊഴിൽ മേഖലകളുണ്ട്.
എഞ്ചിനീയറിങ് മേഖല വളരെ നല്ല ഒരു ചോയ്സാണ്. മെക്കാനിക്കൽ, സിവിൽ, ഏറോസ്പേസ് എഞ്ചിനീയറിങ് മേഖലകൾ പരിഗണിക്കാം.
ഫിസിക്സ്, കെമസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ പ്ലസ് ടു സയൻസ് പഠിച്ചവർക്ക് ആർക്കിടെക്ചർ മേഖലയും പരിഗണിക്കാവുന്നതാണ്.
ഡിഫൻസ്, മർച്ചൻ്റ് നേവിയും പ്ലസ് ടു സയൻസ് പൂർത്തിയാക്കിയവക്ക് പറ്റിയ കരിയർ ചോയ്സുകളാണ്. നിരവധി അവസരങ്ങളും ഇവിടെയുണ്ട്.
ബിബിഎ, എംബിഎ പോലുള്ള കോഴ്സുകളും പരിഗണിക്കാം. കൊമേഴ്സുകാരാണ് ഈ മേഖലയിൽ പ്രധാനികളെങ്കിലും സയൻസുകാർക്കും കഴിയും.
ഡേറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിങ് തുടങ്ങിയ പുതിയ കാലത്തെ കരിയറുകളും നല്ല മേഖലകൾ തന്നെയാണ്.
പുതിയ കാലത്തെ കരിയറുകളിൽ പെട്ട റോബോട്ടിക്സ്, എത്തിക്കൽ ഹാക്കിങ്, സൈബർ സെക്യൂരിറ്റി എന്നീ മേഖലകളിലും സാധ്യതകളുണ്ട്.
സയൻസിൽ തന്നെ തുടർന്നുപഠിച്ചാൽ പരിഗണിക്കാവുന്ന മേഖലയാണ് അധ്യാപനം. കോളജുകളിലോ സ്കൂളുകളിലോ ഒക്കെ അധ്യാപകരാവാം.