20 June 2025
Nithya V
Image Courtesy: Getty Images
ശാരീരീകവും മാനസികവുമായ ആരോഗ്യത്തിന് യോഗ പതിവായി ചെയ്യുന്നത് ഏറെ സഹായിക്കും. യോഗ ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ അറിയാം.
ഒരു വ്യക്തിയുടെ ആരോഗ്യം നിലനിർത്താൻ മാത്രമല്ല, ശരീര സൗന്ദര്യം നേടാനും യോഗ ശീലമാക്കുന്നതിലൂടെ സാധിക്കും.
ശരീരം വഴക്കമുള്ളതാക്കാനും ബലവും വർധിപ്പിക്കാനും യോഗ സഹായിക്കുന്നു. തുടക്കത്തിൽ സാധിച്ചില്ലെങ്കിലും ക്രമേണ ശരീരത്തിന്റെ വഴക്കം മെച്ചപ്പെടും.
ആർത്രൈറ്റിസ്, നടുവേദന, കാൽമുട്ട് വേദന തുടങ്ങിയവയൊക്കെ കുറയ്ക്കാൻ യോഗ വലിയ രീതിയിൽ സഹായിക്കുന്നു.
കൊളസ്‌ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, അമിത ഭാരം എന്നിവയൊക്കെ നിയന്ത്രണത്തിലാക്കാനും പതിവായുള്ള യോഗ സഹായിക്കും.
കൂടാതെ, ശ്രദ്ധ കേന്ദ്രീകരിക്കാനും ഓർമ്മ ശക്തി മെച്ചപ്പെടുത്താനുമെല്ലാം യോഗ പതിവായി ചെയ്യുന്നതിലൂടെ സാധിക്കുന്നതാണ്.
ഉറക്കക്കുറവ് അകറ്റാനും യോഗ ഗുണകരമാണ്. നന്നായി ഉറങ്ങാൻ മനസിനെ പാകപ്പെടുത്തുന്നതിനും വേഗത്തിൽ ഉറങ്ങുന്നതിനും സഹായിക്കുന്നു.
തിളക്കമുള്ളതും ചുളിവുകൾ ഇല്ലാത്തതും മുഖക്കുരു ഇല്ലാത്തതുമായ ചർമ്മം ആഗ്രഹിക്കുന്നവർക്കും പതിവായി യോഗ ചെയ്യാവുന്നതാണ്.