20 June 2025

TV9 MALAYALAM

പഞ്ചസാര കണ്ടാല്‍ വെറുതെവിടില്ല; ലോകത്തെ 'പഞ്ചാരപ്രിയര്‍' ഇവരാണ്

Image Courtesy: Getty

കാപ്പി, ചായ എന്നിവയിലടക്കം പഞ്ചസാര ഉപയോഗിച്ചില്ലെങ്കില്‍ പലര്‍ക്കും തൃപ്തി വരില്ല. പഞ്ചസാരയുടെ അമിത ഉപയോഗം നല്ലതല്ല

പഞ്ചസാര

ലോകത്ത് ഷുഗര്‍ ഉപയോഗത്തില്‍ മുമ്പില്‍ നില്‍ക്കുന്ന ചില രാജ്യങ്ങളെ പരിശോധിക്കാം. ആറു രാജ്യങ്ങളുടെ പേരാണ് ഇവിടെ നല്‍കുന്നത്

രാജ്യങ്ങള്‍

യുഎസ് ആണ് ഷുഗര്‍ ഉപയോഗത്തില്‍ മുന്നിലുള്ളത്. ഒരാള്‍ പ്രതിദിനം 126.4 ഗ്രാം ഷുഗര്‍ യുഎസില്‍ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

യുഎസ്

രണ്ടാമത് ജര്‍മനിയാണ്. 102.9 ഗ്രാം ആണ് ജര്‍മനിയിലെ കണക്ക്. ചോക്ലേറ്റുകള്‍, കേക്കുകള്‍ തുടങ്ങിയവ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ജര്‍മ്മനി

ജര്‍മനി

നെതര്‍ലന്‍ഡ്‌സും ഷുഗര്‍ ഉപയോഗത്തില്‍ മുമ്പന്തിയിലുണ്ട് (102.5 ഗ്രാം). ഡച്ച് ഭക്ഷണക്രമത്തില്‍ കുക്കികള്‍, പേസ്ട്രികള്‍, ഷുഗര്‍ അടങ്ങിയ കാപ്പി എന്നിവ പ്രധാനമാണ്.

നെതര്‍ലന്‍ഡ്‌സ്

അയര്‍ലന്‍ഡിലും നിരവധി പേര്‍ ഷുഗര്‍ ഉപയോഗിക്കുന്നു. ഇവിടെ ഓരോ വ്യക്തിയും പ്രതിദിനം 96.7 ഗ്രാം ഷുഗര്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്

അയര്‍ലന്‍ഡ്

ഓസ്‌ട്രേലിയയിലും നിരവധി പേര്‍ ഷുഗര്‍ ഇഷ്ടപ്പെടുന്നു. പ്രതിദിനം 95.6 ഗ്രാം. ഷുഗറി സ്‌നാക്ക്‌സ്, സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയവ ധാരാളം ഇഷ്ടപ്പെടുന്നവരാണ് ഓസ്‌ട്രേലിയക്കാര്‍

ഓസ്‌ട്രേലിയ

ബെല്‍ജിയമാണ് ഷുഗര്‍പ്രിയരുള്ള മറ്റൊരു രാജ്യം. 93.2 ഗ്രാം പ്രതിദിനം. ലോകോത്തര ചോക്ലേറ്റുകള്‍ക്ക് പേരുകേട്ട രാജ്യം കൂടിയാണ് ഇത്.

ബെല്‍ജിയം