5 October 2026
Nithya V
Image Credit: Unsplash
കാരറ്റും മുള്ളങ്കിയും ശരീരത്തിന് നല്ലതാണെങ്കിലും ഇവ രണ്ടും നൽകുന്ന പോഷകങ്ങളിൽ ചെറിയ വ്യത്യാസങ്ങളുണ്ട്.
കാരറ്റിൽ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിൻ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.
കാരറ്റിൽ ഉള്ള ആന്റിഓക്സിഡന്റുകളും വൈറ്റമിൻ സിയും ശരീരത്തിന് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാൻ കാരറ്റ് കഴിക്കുന്നത് വളരെ നല്ലതാണ്.
കാരറ്റിലെ നാരുകളും പൊട്ടാസ്യവും കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്.
മുള്ളങ്കിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം സുഖമം ആക്കാനും മലബന്ധം ഇല്ലാതാക്കാനും സഹായിക്കും.
ഇതിൽ ഉയർന്ന അളവിൽ ഫൈബറും ജലവും അടങ്ങിയിരിക്കുന്നതിനാൽ ശരീര ഭാരം കുറയ്ക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താം.
കരളിനെയും പിത്താശയത്തെയും ശുദ്ധീകരിക്കാൻ മുള്ളങ്കി കഴിക്കുന്നത് വളരെ നല്ലതാണ്.