04 OCT 2026

NEETHU VIJAYAN

ചെരുപ്പ് ഉരുച്ച് സമയം കളയല്ലേ! വെളുപ്പിക്കാൻ  വിനാ​ഗിരി

Image Courtesy: Getty Images 

വെള്ള ഷൂസുകളിലും സോളുകളിലും പറ്റിപ്പിടിച്ച കറയും മഞ്ഞനിറവും കാരണം അത് ഉപയോഗിക്കാതെ മാറ്റി വെച്ചിരിക്കുകയാണോ. ഇനി പണിപ്പെട്ട് ഉരച്ച് കഴുകേണ്ടതില്ല.

ചെരുപ്പ്

അടുക്കളയിലെ സാധാരണ വിനാഗിരി ഉപയോഗിച്ച് ചെരുപ്പ് പുത്തൻ പോലെ തിളക്കമുള്ളതാക്കാം. ഇതിലെ അസിഡിക് സ്വഭാവം കഠിനമായ കറകളെ ഇളക്കി മാറ്റും.

വിനാഗിരി

ഒരു ടേബിൾസ്പൂൺ വിനാഗിരിയും ഒരു ടേബിൾസ്പൂൺ ബേക്കിംഗ് സോഡയും ചേർക്കുക. ഇതിലേക്ക് അല്പം ചൂടുവെള്ളം ഒഴിച്ച് പേസ്റ്റ് രൂപത്തിലാക്കുക.

ബേക്കിംഗ് സോഡ

തയ്യാറാക്കിയ പേസ്റ്റ് പഴയൊരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഷൂസിലെയും സോളിലെയും കറയുള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കുക. 10–15 മിനിറ്റ് മാറ്റിവെക്കുക.

ക്ലീൻ ചെയ്യാം

ഒരു നനഞ്ഞ തുണി ഉപയോഗിച്ച് പേസ്റ്റ് തുടച്ചുമാറ്റുകയോ സാധാരണ വെള്ളത്തിൽ കഴുകുകയോ ചെയ്യാം. ചെരുപ്പിലെ കറയെല്ലാം മാറി വെളുത്ത് തിളങ്ങുന്നത് കാണാം.

പുത്തൻ ലുക്ക്

കഴുകിയ ശേഷം ഷൂസ് വെയിലത്ത് ഉണക്കാൻ ഇടരുത്. ഇത് വീണ്ടും മഞ്ഞനിറം വരാൻ കാരണമാകും. തണലുള്ള സ്ഥലത്തോ കാറ്റുള്ള മുറിയിലോ വെച്ച് ഉണക്കിയെടുക്കാം.

വെയിലത്ത്

ഉപയോ​ഗിക്കാത്ത സമയം ചെരുപ്പിൽ ദുർഗന്ധം വരാതിരിക്കാൻ പത്ര കഷണങ്ങൾ കുത്തിനിറയ്ക്കാം. ഇത് ചെരുപ്പിലെ ഈർപ്പവും ദുർഗന്ധവും ആഗിരണം ചെയ്യാൻ സഹായിക്കും.  

പത്ര കഷണങ്ങൾ