ഹൃദയം മുതൽ എല്ലുകൾ വരെ സംരക്ഷിക്കൂ, കശുവണ്ടി കഴിക്കൂ

02 June 2025

Aswathy Balachandran

Pic Credit: Freepik

കശുവണ്ടി ആരോഗ്യത്തിന് വളരെ ഗുണകരമായ ഒരു ഭക്ഷണമാണ്. ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

പോഷകങ്ങൾ

മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് "ചീത്ത കൊളസ്ട്രോൾ" കുറയ്ക്കാനും സഹായിക്കും. ഇത് ഹൃദയ രോ​ഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു.

ഹൃദയാരോഗ്യം 

സിങ്ക്, വിറ്റാമിൻ ഇ, സെലിനിയം തുടങ്ങിയ അവശ്യ പോഷകങ്ങൾ കശുവണ്ടിയിൽ അടങ്ങിയിട്ടുണ്ട്. സിങ്ക് രോഗപ്രതിരോധ കോശങ്ങളുടെ ഉത്പാദനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. 

പ്രതിരോധശേഷി 

കശുവണ്ടിയിൽ മഗ്നീഷ്യം, ഫോസ്ഫറസ്, കാൽസ്യം എന്നിവ ധാരാളമുണ്ട്. ഈ ധാതുക്കൾ എല്ലുകളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. 

എല്ലുകളുടെ ആരോഗ്യം

കശുവണ്ടിക്ക് ഗ്ലൈസെമിക് ഇൻഡക്സ് (GI) കുറവാണ്. കൂടാതെ, ഇതിലെ നാരുകളും മഗ്നീഷ്യവും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. 

പഞ്ചസാരയുടെ അളവ് 

കശുവണ്ടിയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനുകളും നാരുകളും ശരീരത്തിന് ദീർഘനേരത്തേക്ക് ഊർജ്ജം നൽകാൻ സഹായിക്കുന്നു.

ഊർജ്ജം നൽകുന്നു

കശുവണ്ടിയിലുള്ള കോപ്പറും മഗ്നീഷ്യവും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ധാരണാശക്തി വർദ്ധിപ്പിക്കാനും സഹായിക്കും.

ധാരണാശക്തി

കശുവണ്ടിയിലെ കോപ്പർ കൊളാജൻ, എലാസ്റ്റിൻ എന്നിവയുടെ ഉത്പാദനത്തിന് നല്ലതാണ്. ഇത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും ചുളിവുകൾ വരുന്നത് തടയാനും തിളക്കമുള്ള ചർമ്മം നിലനിർത്താനും സഹായിക്കും.

മുടി