02 JUNE 2025
SHIJI MK
Image Courtesy: Freepik
മറ്റ് എല്ലാ ശരീര ഭാഗങ്ങളെ പോലെ തന്നെ എല്ലുകളും സംരക്ഷിക്കേണ്ടതുണ്ട്. അതിനായി ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ നോക്കാം.
കാർബോണേറ്റഡ് പാനീയങ്ങൾ കുടിക്കുന്നത് അസ്ഥികളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. ഇവയിൽ പഞ്ചസാരയും ഫോസ്ഫെറിക് ആസിഡും അടങ്ങിയിരിക്കുന്നു.
കാപ്പിയിലുള്ള കഫൈൻ എല്ലുകളുടെ ആരോഗ്യം നശിപ്പിക്കും. അമിതമായി കഫൈൻ ഉപയോഗിക്കുന്നത് എല്ലുകളുടെ സാന്ദ്രത കുറയ്ക്കും.
ചോക്ലേറ്റ്, മിഠായി, കേക്ക് തുടങ്ങിയ പഞ്ചസാര കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതും നല്ലതല്ല.
ഫ്രഞ്ച് ഫ്രൈസിൽ സോഡിയം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യ മോശമാക്കും. ഫ്രഞ്ച് ഫ്രൈസ്, പൊട്ടറ്റോ ചിപ്സ് എന്നിവ കഴിക്കുന്നത് കുറയ്ക്കാം.
റെഡ് മീറ്റും അമിതമായി കഴിക്കരുത്. ഇതും എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നുവെന്ന് പറയപ്പെടുന്നു.
അമിതമായി മദ്യപിക്കുന്നതും നമ്മുടെ എല്ലുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.
ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടാന്‍ ശ്രദ്ധിക്കുക.