08 MAY 2025

Sarika KP

ഇന്ത്യന്‍  സൈന്യത്തെ പ്രശംസിച്ച്  താരങ്ങൾ

Image Courtesy: Facebook\PTI

പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി ഓപ്പറേഷന്‍ സിന്ദൂറിലൂടെ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച് താരങ്ങളും.

സൈന്യത്തെ പ്രശംസിച്ച് താരങ്ങൾ

യഥാർഥ ഹീറോസിന് സല്യൂട്ട്, രാജ്യത്തിന് അഭിമാനമാണെന്നും ജീവൻ രക്ഷിക്കുന്നതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദിയെന്നും മമ്മൂട്ടി കുറിച്ചു.

മമ്മൂട്ടി

ഇന്ത്യക്കാർ സിന്ദൂരം അണിയുന്നത് വെറുമൊരു പാരമ്പര്യമെന്ന നിലയിലല്ല, മറിച്ച് അത് ഇന്ത്യക്കാരുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമാണെന്നാണ് മോഹൻലാൽ കുറിച്ചത്.

മോഹൻലാൽ

 പോരാളികളുടെ പോരാട്ടം തുടങ്ങിക്കഴിഞ്ഞു. ദൗത്യം പൂർത്തീകരിക്കാതെ ഇതിനൊരു അവസാനമില്ല. പ്രധാനമന്ത്രി, അങ്ങേയ്ക്കൊപ്പം ഒരു രാജ്യം മുഴുവനുണ്ടെന്നാണ് രജനികാന്ത് കുറിച്ചത്.

രജനികാന്ത്

എവിടെയും, ഏത് രൂപത്തിലും അതിജീവനത്തിന് അര്‍ഹതയില്ലാത്ത ഒന്നാണ് തീവ്രവാദം. നമ്മുടെ സൈനികര്‍ക്ക് സല്യൂട്ടെന്നാണ് പൃഥ്വിരാജ് കുറിച്ചത്.

പൃഥ്വിരാജ്

എൻ്റെ രാഷ്ട്രം,എൻ്റെ സൈന്യം,എൻ്റെ അഭിമാനം.. ഭീകരതയ്ക്ക് എതിരെ, മാനവികതയ്ക്കൊപ്പമെന്നാണ് നടൻ ജയസൂര്യ കുറിച്ചത്.

ജയസൂര്യ

എല്ലാം ശുഭമായി അവസാനിക്കട്ടെ, തീവ്രവാദികളെ തുടച്ചു നീക്കാൻ നമുക്ക് കഴിയട്ടെയെന്നാണ് സംവിധായകൻ ജൂഡ് ആന്തണി കുറിച്ചത്.

ജൂഡ് ആന്തണി

 ഇന്ത്യാ ഗവൺമെന്റ് സ്വീകരിച്ച നിർണായകവും തന്ത്രപരവുമായ സൈനിക നടപടിയെ താൻ അഭിനന്ദിക്കുന്നുവെന്നാണ് നടൻ കമൽ ഹാസൻ കുറിച്ചത്.

കമൽ ഹാസൻ