07 MAY 2025

SHIJI MK

Image Courtesy: Freepik

ഈ ഭക്ഷണങ്ങള്‍ കരളിനെ നശിപ്പിക്കും

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരള്‍. ദഹനം, ഊര്‍ജം സംഭരിക്കല്‍, വിഷവസ്തുക്കള്‍ നീക്കം ചെയ്യല്‍ തുടങ്ങിയ ജോലികള്‍ കരള്‍ നിര്‍വഹിക്കുന്നു.

കരള്‍

കരളിനെ നശിപ്പിക്കാന്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ വഴിവെക്കും. അവ ഏതെല്ലാമാണെന്ന് നോക്കാം.

എന്നാല്‍

പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക പഞ്ചസാരയാണ് ഫ്രെക്ടോസ്. സംസ്‌കരിച്ച ഭക്ഷണങ്ങളിലും ഇവയുണ്ട്. മധുര പാനീയങ്ങളിലും ഫ്രക്ടോസ് ഉണ്ട്.

ഫ്രക്ടോസ്

അമിതമായ അളവില്‍ നമ്മുടെ ശരീരത്തിലേക്ക് ഫ്രക്ടോസ് എത്തുന്നത് കരളിന്റെ ആരോഗ്യം മോശമാക്കും. ഇത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറഫിന് കാരണമാകും.

ഫാറ്റി ലിവര്‍

ഫ്രക്ടോസ് അമിതമായി ശരീരത്തിലെത്തുമ്പോള്‍ ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിനും ഭീഷണിയാകും. ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും.

മധുരം

സോയാബീന്‍ എണ്ണ, കോണ്‍ ഓയില്‍, സണ്‍ഫ്‌ളവര്‍ ഓയില്‍ തുടങ്ങിയ എണ്ണകള്‍ ഉപയോഗിക്കുന്നതും നമ്മുടെ കരളിനെ നശിപ്പിക്കാന്‍ വഴിവെക്കും.

എണ്ണ

പതിവായി ജ്യൂസ് കുടിക്കുന്നതും നല്ലതല്ല. ഇത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും കരളിന്റെ സമ്മര്‍ദത്തിനും കാരണമാകുന്നു.

പഴച്ചാറുകള്‍