07 May 2025
Abdul Basith
Pic Credit: Pexels
ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്നൊരു അവസ്ഥയുണ്ട്. ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം ഉദരാരോഗ്യം മോശമാകുന്നതാണ് ഇത്.
വയറുവേദന, ഗ്യാസ്, ബ്ലോട്ടിങ് എന്ന് തുടങ്ങുന്ന ലക്ഷണങ്ങൾ വയറിളക്കവും മലബന്ധവും വരെ നീളുന്നു. ഐബിഎസ് രോഗികൾക്ക് ഇത് രണ്ടും ഉണ്ടാവാം.
മലവിസർജനം നടത്തുമ്പോൾ പൂർണമായും മലം പോയില്ലെന്ന തോന്നൽ ഒരു ലക്ഷണമാണ്. വയറ്റിൽ ഗ്യാസ് അധികരിക്കുന്നത് മറ്റൊരു ലക്ഷണം.
ഐബിഎസ് ചികിത്സിച്ച് മാറ്റാൻ കഴിയുന്ന ഒരു രോഗം എന്നതിനപ്പുറം ഒരു അവസ്ഥയാണ്. ദീർഘകാലാടിസ്ഥാനത്തിലുള്ള നിയന്ത്രണമേ കഴിയൂ.
ഐബിഎസ് ഉണ്ടാവുന്നതിനുള്ള കൃത്യമായ കാരണം വ്യക്തമല്ല. എന്നാൽ, വയറിൻ്റെ പ്രവർത്തനത്തിലുണ്ടാവുന്ന മാറ്റം ഇതിന് കാരണമാവുന്നുണ്ട്.
തലച്ചോറിന് ഐബിഎസിൽ പ്രധാന പങ്കുണ്ടെന്നാണ് കണ്ടെത്തൽ. തലച്ചോറും വയറും തമ്മിലുള്ള ബന്ധമാണ് ഐബിഎസിൻ്റെ മൂലകാരണം.
ദഹനനാളത്തിലെ ബാക്ടീരിയകൾക്കുണ്ടാവുന്ന വ്യത്യാസവും ഐബിഎസിന് കാരണമാകുമെന്ന് പല പഠനങ്ങളും തെളിയിക്കുന്നു.
ദഹനനാളത്തിലെ ബാക്ടീരിയകൾക്കുണ്ടാവുന്ന വ്യത്യാസവും ഐബിഎസിന് കാരണമാകുമെന്ന് പല പഠനങ്ങളും തെളിയിക്കുന്നു.