07 May 2025
NANDHA DAS
Image Courtesy: Freepik
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഇത് പതിവായി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നോക്കാം.
വിറ്റാമിന്‍ സി അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് മുഖക്കുരു മാറാനും ചര്‍മ്മത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വളരെ നല്ലതാണ്.
വിറ്റാമിനുകളുടെയും ആന്‍റിഓക്സിഡന്‍റുകളുടെയും ഉറവിടമായ ഡ്രാഗണ്‍ ഫ്രൂട്ട് ശരീരത്തിന് വേണ്ട ഊര്‍ജം പകരാന്‍ സഹായിക്കും.
ജലാംശം ധാരാളം അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ജ്ജലീകരണം തടയാനും ഏറെ ഗുണം ചെയ്യും.
ഡ്രാഗണ്‍ ഫ്രൂട്ടില്‍ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ കൊഴുപ്പും നാരുകളും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
കാത്സ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമായ ഡ്രാഗണ്‍ ഫ്രൂട്ട് പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമായ ഡ്രാഗണ്‍ ഫ്രൂട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും മികച്ചതാണ്.
നാരുകള്‍ ധാരാളം അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ വളരെ നല്ലതാണ്.