1 April 2026
Nithya V
Image Credit: Getty Images
ചിക്കൻ 65 എല്ലാവരും കഴിച്ചിട്ടുണ്ടാകും, എന്നാൽ ചക്ക 65 കഴിച്ചിട്ടുണ്ടോ? ഇനിയും കാത്തിരിക്കേണ്ട രുചികരമായ ചക്ക 65 വീട്ടിൽ തന്നെ തയ്യാറാക്കാം.
പച്ചച്ചക്ക, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഗരം മസാല, കടലമാവ്, കോൺഫ്ലവർ
അരിപ്പൊടി, തൈര്, കറിവേപ്പില, പച്ചമുളക്, ഉപ്പ്, വെളിച്ചെണ്ണ എന്നിവയാണ് ചക്ക 65 തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.
ചക്കച്ചുളകൾ നീളത്തിൽ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. അല്പം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് പകുതി വേവിൽ വേവിച്ചെടുക്കുക.
കടലമാവ്, കോൺഫ്ലവർ, അരിപ്പൊടി, മുളകുപൊടി, കുരുമുളക് പൊടി, ഗരം മസാല, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തൈര്, ഉപ്പ് എന്നിവ വെള്ളം ചേർത്ത് പേസ്റ്റാക്കുക.
വേവിച്ചു വെച്ചിരിക്കുന്ന ചക്ക കഷ്ണങ്ങൾ ഈ മസാലക്കൂട്ടിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. 15-20 മിനിറ്റ് മസാല പിടിക്കാൻ വയ്ക്കാം.
ശേഷം, പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. എണ്ണ നന്നായി ചൂടാകുമ്പോൾ ചക്ക കഷ്ണങ്ങൾ ഓരോന്നായി ഇട്ട് വറുത്തെടുക്കാവുന്നതാണ്.
മൊരിഞ്ഞു വരുമ്പോൾ ഇതിലേക്ക് കറിവേപ്പിലയും പച്ചമുളക് കീറിയതും ചേർത്ത് ഒന്നിച്ച് കോരിയെടുക്കാം.