1 April 2026
ASHLI C
Image Courtesy: Getty Images
എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്നതും വളരെയേറെ പോഷകഗുണമുള്ളതുമായ ഒരു ഇലക്കറിയാണ് ചീര.
ചീരയുടെ വിത്ത് തെരഞ്ഞെടുക്കുന്നതാണ് ഏറ്റവും പ്രധാനം. അരുൺ, കണ്ണാറലോക്കൽ ഭാഗ്യലക്ഷ്മി പോലുള്ള നല്ല ഇനം വിത്തുകൾ തിരഞ്ഞെടുക്കുക.
ചട്ടിയിലോ ഗ്രോബാഗിലോ ആണ് ചീര വളർത്തുന്നതെങ്കിൽ ഉപരിതല മണ്ണ് മണൽ ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ തുല്യ അളവിൽ കലർത്തി മിശ്രിതം തയ്യാറാക്കുക.
മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതിനായി അല്പം കുമ്മായം വിതറി നനച്ചു കൊടുക്കണം. ഇത് ചീരയെ ബാധിക്കുന്ന ഇലപ്പുള്ളി പോലുള്ള രോഗം തടയാൻ നല്ലതാണ്.
ചീര വിത്ത് പാകുമ്പോൾ അല്പം മണലുമായി കലർത്തി മണ്ണിൽ വിതറുന്നത് ഒരേ സ്ഥലത്ത് വിത്തുകൾ കൂടി കിടക്കുന്നത് ഒഴിവാക്കാൻ നല്ലതാണ്.
വിത്ത് മുളച്ചു തുടങ്ങി രണ്ട് ഇലയാകുമ്പോൾ ഇവ ഓരോന്നും പിഴുതെടുത്ത് മാറ്റി നടേണ്ടത് അനിവാര്യമാണ്.
നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം ചീര മാറ്റി നടേണ്ടത്. എങ്കിൽ മാത്രമേ ചെടികൾ ആരോഗ്യത്തോടെ ഇരിക്കൂ. ദിവസവും രാവിലെയും വൈകുന്നേരവും നനയ്ക്കുക.
വീട്ടിൽ വളർത്തുന്ന ചെടികൾക്ക് കഴിവതും ജൈവവളങ്ങൾ തന്നെ നൽകുക. ചാണകം കടലപ്പിണ്ണാക്ക് പോലുള്ളവ. നട്ടു 30 -40 ദിവസത്തിനുള്ളിൽ വിളവെടുക്കാം.