1 April 2026
Arun
Image Courtesy: Getty Images
ചക്ക സീസൺ തുടങ്ങിയാൽ എല്ലാ വീടുകളിലും ഉണ്ടാക്കുന്ന ഒരു പ്രധാന വിഭവമാണ് കുമ്പിളപ്പം. ഇത് കേരളത്തിൻ്റെ ഒരു തനത് ഒരു വിഭവമാണ്
സ്ഥലം അനുസരിച്ച് ഇതിനെ തെരളി എന്നും, വഴനയില അപ്പം എന്നും വിളിക്കും. പഴുത്ത ചക്ക കൊണ്ടാണ് ഇതുണ്ടാക്കുന്നത്
ചക്കപ്പഴം കൂടാതെ, അരിപ്പൊടി, ശർക്കര, തേങ്ങ, ഏലയ്ക്ക, ചുക്ക്, വഴനയില, എന്നിവയാണ് ഉതുണ്ടാക്കാൻ ആവശ്യം
കുരു കളഞ്ഞെടുത്ത് പഴുത്ത ചക്ക മിക്ലിയിൽ അടിച്ച് പേസ്റ്റാക്കാം,അരിച്ചെടുത്ത ശർക്കര പാനി,അരിപ്പൊടി,തേങ്ങ,ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് നന്നായി കുഴയ്ക്കാം
കോൺ ആകൃതിയിൽ ചുരുട്ടിയ വഴനയിലേക്ക് തയ്യാറാക്കിയ മാവ് നിറയ്കാം. ഇലയുടെ അറ്റം മടക്കി അകത്തേക്ക് വെച്ച ശേഷം. ഇഡ്ഡലി തട്ടിൽ അരമണിക്കൂർ എങ്കിലും വെച്ച് വേവിച്ച് എടുക്കാം
ണ്ണ ചേർക്കാതുണ്ടാക്കുന്ന വിഭവം ആയതിനാൽ തന്നെ ഇതിന് ആരോഗ്യഗുണങ്ങൾ ഏറെയാണ്. 1,2 ദിവസം വരെയും ഇത് കേട് കൂടാതെ ഇരിക്കുകയും ചെയ്യും.