1 April 2026

Aswathy Balachandran

അത്ര നിസ്സാരനല്ല മാങ്ങാണ്ടി, ​ഗുണമേറെയുണ്ട് 

Image Courtesy: Getty

മാമ്പഴത്തിലും മാങ്ങാണ്ടിയിലും അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, വൈറ്റമിൻ എ, ആന്റിഓക്സിഡന്റുകൾ എന്നിവ ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടി അണുബാധകളെ തടയുന്നു.

രോഗപ്രതിരോധം

മാങ്ങാണ്ടിയിലെ ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകളും നാരുകളും കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയസംബന്ധമായ അസുഖങ്ങൾ തടയാനും സഹായിക്കുന്നു.

ഹൃദയാരോഗ്യം 

മാങ്ങാണ്ടി കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 

ശരീരഭാരം 

മാങ്ങയുടെ വിത്തിന് (മാങ്ങാണ്ടി) ഇൻസുലിന്റെ അളവ് വർധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കഴിവുണ്ട്.

പ്രമേഹം

മാങ്ങാണ്ടിയിലെ ഫാറ്റി ആസിഡുകളും വൈറ്റമിൻ ഇ-യും മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു.

സംരക്ഷണം

വയറിളക്കം, അതിസാരം, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾക്ക് മാങ്ങാണ്ടി പൊടിച്ചു കഴിക്കുന്നത് ഫലപ്രദമാണ്. മാങ്ങയിലെ എൻസൈമുകൾ പ്രോട്ടീനുകളെ വിഘടിപ്പിച്ച് ദഹനം എളുപ്പമാക്കുന്നു.

പ്രശ്നങ്ങൾക്ക്

മാമ്പഴത്തിൽ സമൃദ്ധമായുള്ള വൈറ്റമിൻ എ കാഴ്ചശക്തി മെച്ചപ്പെടുത്താനും നിശാന്ധത, കണ്ണിലെ വരൾച്ച എന്നിവ തടയാനും സഹായിക്കുന്നു.

കാഴ്ചശക്തി 

മാമ്പഴത്തിലടങ്ങിയിരിക്കുന്ന നിരോക്സീകാരികൾ സ്തനാർബുദം, മലാശയ അർബുദം തുടങ്ങിയ മാരക രോഗങ്ങളിൽ നിന്നും ശരീരത്തിന് സംരക്ഷണമേകുന്നു.

അർബുദം