22 FEB 2026
NEETHU VIJAYAN
Image Courtesy: Getty Images
ചക്കയും ചക്കയുടെ മറ്റ് ഭാഗങ്ങളും ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ മലയാളികൾക്ക് എന്നും ഇഷ്ടമുള്ളതാണ്. ആരോഗ്യ കാര്യത്തിലും മുമ്പിലാണ് ചക്ക.
എന്നാൽ ചക്ക മുറിക്കുമ്പോൾ നിങ്ങൾ അതിൻ്റെ ചവിണി കളയാറുണ്ടോ? എങ്കിൽ ഇനി അങ്ങനെ ചെയ്യരുതേ ഒരടിപൊളി ഐറ്റം തയ്യാറാക്കാം.
ചിക്കൻ തോരനെ വെല്ലുന്ന തരത്തിൽ അതീവരുചിയോടെ ചക്കയുടെ ചവിണി കൊണ്ട് ഒരു നാടൻ തോരൻ നമുക്ക് ഒന്ന് തയ്യാറാക്കി നോക്കിയാലോ.
ചക്ക ചവിണി ചെറുതായി അരിഞ്ഞത്, തേങ്ങ ചിരകിയത്, കാന്താരി മുളക്/പച്ചമുളക്, ചെറിയ ഉള്ളി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, കറിവേപ്പില, ഉപ്പ്, ജീരകം, ഉഴുന്ന്.
തേങ്ങ ചിരകിയതും, ജീരകം, പച്ചമുളക്, ചെറിയ ഉള്ളി, വെളുത്തുള്ളി, മഞ്ഞൾ പൊടി എന്നിവ മിക്‌സിയിൽ നന്നായി ചതച്ചെടുക്കണം. ഓർക്കുക അരഞ്ഞുപോകരുത്.
ചീനച്ചട്ടി അടുപ്പിൽവച്ച് എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ കടുക്, ഉഴുന്ന്, വറ്റൽ മുളക്, കറിവേപ്പില എന്നിവയിടുക. ശേഷം അരിഞ്ഞു വച്ച ചക്ക ചവിണി ഉപ്പും ചേർത്ത് മൂന്നുമിനിറ്റ് വഴറ്റുക.
പിന്നീട് നേരത്തെ ചതച്ച് വച്ച ആ കൂട്ട് ചേർത്ത് 10 മിനിറ്റ് അത് മൂടി വയ്ക്കുക. ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞ് ചെറുതീയിൽ നന്നായി ഇളക്കി യോജിപ്പിക്കുക. ചക്കചവണി തോരൻ റെഡി.