21 February 2026

Nithya V

ചക്കക്കുരു ഉണ്ടോ? അടിപൊളി ഷേക്ക് ഉണ്ടാക്കാം

Image Courtesy: Getty

മലയാളികളുടെ പ്രിയപ്പെട്ട പഴമാണ് ചക്ക. എന്നാൽ ചക്ക കഴിച്ചുകഴിഞ്ഞാൽ പലപ്പോഴും ചക്കക്കുരു എറിഞ്ഞ് കളയാറാണ് പതിവ്.

ചക്കക്കുരു

എന്നാൽ ഇത് പോഷകങ്ങളുടെ കലവറയാണെന്ന് അറിയാമോ? ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നൽകാൻ ചക്കക്കുരു ഷേക്കിന് കഴിയും.

ചക്കക്കുരു ഷേക്ക്

വേവിച്ച ചക്കക്കുരു (പുറത്തെ വെള്ളത്തൊലി കളഞ്ഞത്), പാൽ, മധുരത്തിന് തേനോ ശർക്കരയോ, അല്പം ഏലയ്ക്കാപ്പൊടി (രുചിക്ക്)

ചേരുവകൾ

വേവിച്ചു വെച്ചിരിക്കുന്ന ചക്കക്കുരു ചെറിയ കഷ്ണങ്ങളാക്കി മിക്സിയിലിടുക. ഇതിലേക്ക് പാലും മധുരവും ചേർത്ത് നന്നായി അടിച്ചെടുക്കുക.

പാൽ

തണുപ്പ് വേണമെന്നുള്ളവർക്ക് ഐസ് ക്യൂബ്സ് ചേർക്കാവുന്നതാണ്. ഇതിലേക്ക് അല്പം ഏലയ്ക്കാപ്പൊടി കൂടി ചേർത്താൽ ഷെയ്ക്ക് തയ്യാർ!

തയ്യാർ

കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുള്ളതിനാൽ പെട്ടെന്ന് ഊർജ്ജം ലഭിക്കാൻ ചക്കക്കുരു ഷേക്ക് സഹായിക്കും.

ഊർജ്ജം

ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം അകറ്റാനും സഹായിക്കുന്നു.

നാരുകൾ

പേശികളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ആവശ്യമായ പ്രോട്ടീൻ ചക്കക്കുരുവിൽ ധാരാളമായുണ്ട്.

പ്രോട്ടീൻ