20  February 2026

ASHLI C

ചാമ്പക്ക കൊണ്ടോരു കിടിലൻ ജാം  എടുക്കട്ടേ?

Image Credit: Social Media

കുട്ടികളും മുതിർന്നവരും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ജാം. വീട്ടിൽ നമുക്ക് ലഭ്യമാകുന്ന പഴങ്ങൾ ഉപയോഗിച്ച് ഇത് എളുപ്പത്തിൽ തയ്യാറാക്കാം.

ജാം

അത്തരത്തിൽ നമ്മുടെ നാട്ടിൽ ഇപ്പോൾ സുലഭമായ ഒന്നാണ് ചാമ്പക്ക. ചാമ്പക്ക ഉപയോഗിച്ച് നല്ല കിടിലൻ ജാം തയ്യാറാക്കാം.

ചാമ്പക്ക

 കുരു നീക്കി കഷ്ണങ്ങളാക്കിയ ചാമ്പക്ക, പഞ്ചസാര അരക്കപ്പ്, നാരങ്ങാനീര് ഒരു ടീസ്പൂൺ, ഏലക്ക പൊടിച്ചത് ഒരു നുള്ള്, ഒരു ചെറിയ കഷണം ബീറ്റ്റൂട്ട് നിറത്തിന്.

ആവശ്യമായ സാധനങ്ങൾ

കഴുകി വൃത്തിയാക്കി കുരു നീക്കം ചെയ്ത ചാമ്പക്ക മിക്സിയിലിട്ട് വെള്ളം ചേർക്കാതെ നന്നായി അടിച്ചെടുക്കുക.

തയ്യാറാക്കുന്ന വിധം

ഈ മിശ്രിതം ഒരു പാനിലേക്ക ഒഴിച്ച് ലോ ഫ്ലെയിമിൽ തിളപ്പിക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കണം.

 തിളപ്പിക്കുക

ഈ മിശ്രിതം ഒന്ന് നന്നായി കുറുകി വരുമ്പോൾ അതിലേക്ക് പഞ്ചസാര ചേർക്കുക. ഇത് അലിഞ്ഞു ചേർന്ന് ജാം പരുവത്തിൽ വരുന്നതുവരെ ഇളക്കുക.

പഞ്ചസാര

ഇത് നന്നായി കുറുകി പാനിൽ നിന്ന് വിട്ടു വരുന്ന പാകമാകുമ്പോൾ തീ കുറയ്ക്കുക.

കുറുക്കുക

ഇതിലേക്ക് നാരങ്ങാനീരും ഏലയ്ക്ക പൊടിച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു കൊടുക്കുക.ജാം പാകമായോ എന്ന് അറിയുവാൻ ഒരു പ്ലേറ്റിൽ കുറച്ച് ഒഴിച്ച് നോക്കുക അത് ഒഴുകി പോകുന്നില്ലെങ്കിൽ ജാം റെഡിയാണ്.

 നാരങ്ങാനീര്