15 June 2025

NANDHA DAS

മഴക്കാലത്ത് ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം  

Image Courtesy: Freepik

മഴക്കാലത്ത് ഭക്ഷണ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. അതിനാൽ, മഴക്കാലത്ത് ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

മഴക്കാലം 

ഇലക്കറികൾ പൊതുവെ ആരോഗ്യത്തിന് നല്ലതാണെങ്കിലും മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്.

ഇലക്കറികള്‍

മഴക്കാലത്ത് എരിവുള്ളതും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതും ആരോഗ്യത്തിന് ഒട്ടും നല്ലതല്ല.

എരിവുള്ള ഭക്ഷണങ്ങള്‍

മഴക്കാലത്തും നിർജലീകരണം സംഭവിക്കാം. അതിനാൽ സോഫ്റ്റ് ഡ്രിങ്ക്‌സും മറ്റും കുടിക്കുന്നതിനും പകരം തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.

സോഫ്റ്റ് ഡ്രിംഗ്‌സ്

മഴക്കാലത്ത് ഭക്ഷണങ്ങൾ പച്ചയ്ക്ക് കഴിക്കുമ്പോൾ അതിലൂടെ ശരീരത്തിലേക്ക് ബാക്റ്റീരിയകൾ പ്രവേശിക്കുകയും പലതരം ഇൻഫെക്ഷനുകൾക്ക് കാരണമാവുകയും ചെയ്യുന്നു.

വേവിക്കാത്ത ഭക്ഷണം

തൈര് തണുപ്പുള്ള ഭക്ഷണമാണ്. അന്തരീക്ഷത്തിലും ശരീരത്തിലും തണുപ്പായാൽ ചിലർക്ക് തൊണ്ടവേദന, പണി, തുടങ്ങിയവ ഉണ്ടായേക്കാം.

തൈര് 

മഴക്കാലത്ത് കടൽ മത്സ്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. മത്സ്യങ്ങളിലൂടെ നമ്മുടെ ശരീരത്തിലേക്കും അണുക്കൾ എത്തിച്ചേരാൻ സാധ്യത ഉണ്ട്.  

കടല്‍മത്സ്യങ്ങള്‍

കൂണിൽ ബാക്റ്റീരിയയുടെ സാന്നിധ്യം കൂടുതലാണ്. അതിനാൽ, മഴക്കാലത്ത് കൂൺ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല.

കൂണ്‍