15 June 2025
Abdul Basith
Pic Credit: Unsplash
നമ്മളിൽ പലരും ഹൈപ്പർടെൻഷൻ അനുഭവിക്കുന്നവരാണ്. ഹൃദയാഘാതം വരെ ഉണ്ടാക്കാനിടയുള്ള ഹൈപ്പർടെൻഷൻ മറികടക്കാൻ ചില മാർഗങ്ങളുണ്ട്.
ഭക്ഷണത്തിൽ നിന്ന് ഉപ്പ് കുറയ്ക്കുന്നത് ഹൈപ്പർടെൻഷൻ മറികടക്കാൻ സഹായിക്കും. ദിവസം അഞ്ച് ഗ്രാമിൽ താഴെ മാത്രം ഉപ്പ് ഉപയോഗിക്കുക.
ഭക്ഷണത്തിൽ പൊട്ടാസ്യം കൂടുതലായി ഉൾപ്പെടുത്തണം. ഏത്തപ്പഴം, ചീര, മധുരക്കിഴങ്ങ് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പൊട്ടാസ്യത്തിന് സഹായകമാവും.
ഇടയ്ക്കിടെ വ്യായാമം ചെയ്യുന്നത് ഹൈപ്പർടെൻഷൻ മറികടക്കാൻ സഹായിക്കും. ഒരു ദിവസം 30 മിനിട്ടെങ്കിലും നടക്കുന്നതിലൂടെ ഇത് സാധ്യമാവും.
മദ്യപാനം കുറയ്ക്കുക. കൂടുതലായി മദ്യപിക്കുന്നത് രക്തസമ്മർദ്ദം വർധിപ്പിക്കും. രക്തസമ്മർദ്ദം വർധിക്കുന്നത് ഹൈപ്പർടെൻഷനിലേക്കും നയിക്കും.
സ്ട്രെസ് നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഹൈപ്പർടെൻഷൻ ഉണ്ടാവുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ് സ്ട്രെസ്.
രക്തസമ്മർദ്ദം ഇടയ്ക്കിടെ പരിശോധിക്കുന്നത് വളരെ നല്ലതാണ്. ഇങ്ങനെ ചെയ്യുമ്പോൾ രക്തസമ്മർദ്ദം നിയന്ത്രിക്കേണ്ടതുണ്ടോ എന്ന് കണ്ടെത്താം.
ഡോക്ടർ മരുന്ന് കഴിക്കാൻ നിർദ്ദേശിച്ചാൽ അത് മുടക്കാതിരിക്കുക. രക്തസമ്മർദ്ദം കുറയ്ക്കാനുള്ള മരുന്ന് സ്ഥിരമായി കഴിക്കേണ്ടതുണ്ട്.