28 MAY 2025

SHIJI MK

Image Courtesy: Freepik

വെറും വയറ്റില്‍ ഞാവല്‍പ്പഴം കഴിക്കുന്നത് നല്ലതാണ്

ഞാവല്‍പ്പഴം കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. വെറും വയറ്റില്‍ ഞാവല്‍പ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നോക്കിയാലോ?

ഞാവല്‍പ്പഴം

ഞാവല്‍പ്പഴത്തില്‍ ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഉദര പ്രശ്‌നങ്ങള്‍ തടയാനും സഹായിക്കും.

ദഹനം

ഞാവല്‍പ്പഴത്തില്‍ വൈറ്റമിന്‍ സി, അയേണ്‍ തുടങ്ങിയവയുണ്ട്. അതിനാല്‍ ഇവ രക്തത്തിലെ ഹീമോഗ്ലാബിന്റെ അളവ് വര്‍ധിപ്പിച്ച് വിളര്‍ച്ച തടയും.

വിളര്‍ച്ച

ഞാവല്‍പ്പഴത്തില്‍ ഗ്ലൈസെമിക് ഇന്‍ഡെക്‌സ് റേറ്റ് കുറവാണ്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

പ്രമേഹം

ഞാവല്‍പ്പഴത്തില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കും.

പ്രതിരോധശേഷി

വൈറ്റമിന്‍ സി, എ എന്നിവ ധാരാളം അടങ്ങിയ ഞാവല്‍പ്പഴം കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വളരെ മികച്ചതാണ്.

കണ്ണുകള്‍

ഞാവല്‍പ്പഴത്തിലുള്ള നാരുകള്‍ കലോറി കുറഞ്ഞവയാണ്. അതിനാല്‍ വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

ശരീരഭാരം

ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഞാവല്‍പ്പഴം വളരെ മികച്ചതാണെന്നാണ് പറയപ്പെടുന്നത്.

ചര്‍മം