28 July 2025
Nithya V
Image Courtesy: Unsplash, Getty Images
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.
ജീവിതത്തിലെ സമസ്ത മേഖലകളിൽ വിജയം നേടാനുള്ള വഴികളും മാർഗങ്ങളും അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിച്ചിട്ടുണ്ട്.
പവിത്രവും പാവനവുമായ ബന്ധമാണ് ദാമ്പത്യം. എന്നാൽ ചില തെറ്റുകൾ നിങ്ങളുടെ ദാമ്പത്യജീവിതത്തിന്റെ താളം തെറ്റാൻ കാരണമാകുന്നു.
സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് ചാണക്യൻ നൽകുന്ന ചില തന്ത്രങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ....
ചാണക്യ നീതി പ്രകാരം ഭാര്യാഭര്‍തൃ ബന്ധത്തിൽ ഏറ്റവും പ്രധാനം പരസ്പര ബഹുമാനവും സ്നേഹവുമാണ്.
അതുപോലെ ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിന് ക്ഷമ അനിവാര്യമാണ്. പ്രശ്‌നങ്ങളെ ക്ഷമയോടെ പരിഹരിക്കാന്‍ ശ്രമിക്കുക.
ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള വ്യക്തിപരമായ കാര്യങ്ങളിൽ മൂന്നാമതൊരാളെ ഇടപ്പെടുത്തരുതെന്ന് ചാണക്യ നീതിയിൽ പറയുന്നു.
നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഈഗോയ്ക്ക് ഇടം കൊടുക്കരുത്. തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഒരുമിച്ച് നിര്‍വഹിക്കുക.