17 May 2025
Nithya V
Image Courtesy: Freepik
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയ തന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.
ജീവിതത്തിലെ വിവിധ സാഹചര്യങ്ങളിൽ വിജയം കൈവരിക്കാനുള്ള മാർഗങ്ങളെ കുറിച്ച് ചാണക്യ നീതിയിൽ അദ്ദേഹം പറയുന്നു.
ഈ ശീലങ്ങളുള്ളവർ ഭൂലോക മണ്ടന്മാരാണെന്ന് ചാണക്യൻ പറയുന്നു. അത്തരം ശീലങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
തങ്ങളാണ് ഏറ്റവും വലിയവർ, മിടുക്കന്മാർ എന്ന് സ്വയം കരുതുന്നവർ മണ്ടന്മാരാണെന്ന് ചാണക്യൻ പറയുന്നു. അവർ മറ്റുള്ളവരുടെ അറിവിനെ വിലകുറച്ച് കാണുന്നു.
നിങ്ങളോ, നിങ്ങളുടെ ചുറ്റുമുള്ളവരോ സ്വയം പുകഴ്ത്തുന്ന ലക്ഷണമുള്ളവരാണോ? അത് വിണ്ഡികളുടെ വലിയ ലക്ഷണമാണെന്ന് ചാണക്യൻ പറയുന്നു.
മറ്റുള്ളവരോട് ബഹുമാനത്തോടെ സംസാരിക്കണം. ആളുകളോട് അനാദരവോടെയും പരുഷമായും പെരുമാറുന്നവർ മണ്ടന്മാരാണ്.
അറിവില്ലാത്ത കാര്യങ്ങളെ കുറിച്ച് പോലും അഭിപ്രായം പ്രകടിപ്പിക്കുന്നവർ മണ്ടന്മാരാണെന്ന് ചാണക്യ നീതിയിൽ പറയുന്നു. അറിയാത്ത കാര്യങ്ങളെ കുറിച്ച് പഠിക്കണം.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല