14 MAY 2025

Nithya V

നല്ല ഭാവിക്കായി ഉപേക്ഷിക്കേണ്ട ശീലങ്ങൾ

Image Courtesy: FREEPIK

ലോക പ്രശ്സതനായ പണ്ഡിതനും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു കൗടില്യൻ, വിഷ്ണു​ഗുപ്തന എന്ന പേരുകളിലും അറിയപ്പെട്ടിരുന്ന ആചാര്യനായ ചാണക്യൻ.

ചാണക്യൻ

ജീവിതത്തിലെ വിവിധ സാഹചര്യങ്ങളിൽ വിജയം നേടാനുള്ള വഴികളെ കുറിച്ച് അദ്ദേഹം തന്റെ ചാണക്യ നീതിയിൽ പരാമർശിക്കുന്നു.

ചാണക്യനീതി

ജീവിതത്തിൽ വിജയം നേടുന്നതിനും നല്ല ഭാവിക്കും ചില ശീലങ്ങൾ ഉപേക്ഷിക്കണമെന്ന് അദ്ദേഹം പറയുന്നു. അവ എന്തെല്ലാമെന്ന് നോക്കാം.

ശീലങ്ങൾ

അച്ചടക്കം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ജീവിതത്തിൽ അച്ചടക്കം പാലിക്കുന്നവര്‍ വളരെ വേഗത്തില്‍ വിജയം കൈവരിക്കുന്നു.

അച്ചടക്കമില്ലായ്മ

അലസതയാണ് ‌വിജയത്തില്‍ ഏറ്റവും വലിയ തടസ്സം. അലസത ഉപേക്ഷിക്കാത്തവർ വിജയത്തില്‍ നിന്ന് അകലെയായിരിക്കും.

അലസത

ഇന്നത്തെ ജോലി ഒരിക്കലും നാളത്തേക്ക് മാറ്റിവെക്കരുതെന്നും ജോലികൾ അന്നന്ന് തീര്‍ത്ത ശേഷം മാത്രം വിശ്രമിക്കുകയെന്നും ചാണക്യൻ പറയുന്നു.

നാളത്തേക്ക്

അനാവശ്യമായി പണം ചെലവാക്കരുത്. ധൂർത്ത് നിങ്ങളുടെ ജീവിതം നശിപ്പിക്കുമെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു.

ധൂർത്ത്

സമയത്തിന്റെ വില അറിയാത്തവർ ജീവിതത്തില്‍ വിജയിക്കില്ല. അതിനാല്‍ സമയം പാഴാക്കാതെ കഠിനാധ്വാനം ചെയ്യുക.

സമയം