13 May 2025
Nithya V
Image Courtesy: Freepik
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.
ചില സ്ഥലങ്ങളിൽ ഒരിക്കലും കാല് കുത്തരുതെന്നും അത് നിങ്ങൾക്ക് ദോഷമായേക്കാമെന്നും അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിക്കുന്നു.
എന്തിനേക്കാളും ആത്മാഭിമാനം ആണ് വലുത്. നിങ്ങളെ ബഹുമാനിക്കാത്ത, അംഗീകരിക്കാത്ത ഒരു സ്ഥലത്ത് ഒരിക്കലും പോകരുതെന്ന് ചാണക്യൻ പറയുന്നു.
വിദ്യാധനം സർവ്വധനാൽ പ്രധാനം ആണ്. അതിനാൽ പഠിക്കാൻ അനുയോജ്യമല്ലാത്ത സ്ഥലത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
തൊഴിൽ ചെയ്യാൻ സാഹചര്യമില്ലാത്ത സ്ഥലങ്ങളിൽ താമസിക്കരുത്. അത് നിങ്ങൾക്ക് നഷ്ടങ്ങളും ദരിദ്രതയും നൽകിയേക്കാം.
ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്ത സ്ഥലത്തേക്ക് പോകരുത്. എന്തെങ്കിലും പ്രശ്നം വന്നാൽ സഹായം ലഭിക്കുന്നതിൽ ബുദ്ധിമുട്ടിയേക്കാം.
മോശം സ്വഭാവമുള്ള ആളുകൾ താമസിക്കുന്നിടത്ത് പോകരുത്. അവിടെ നിങ്ങൾക്ക് നല്ല മൂല്യങ്ങൾ പഠിക്കാൻ കഴിയില്ലെന്ന് ചാണക്യൻ പറയുന്നു.
ഇത് പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല