16 May 2025
Nithya V
Image Courtesy: Freepik
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും നയതന്ത്രജ്ഞനും തത്വചിന്തകനുമാണ് ആചാര്യനായ ചാണക്യൻ.
ജീവിതത്തിലെ സമസ്ത മേഖലകളിൽ വിജയം കൈവരിക്കാനുള്ള മാർഗങ്ങളെ കുറിച്ച് അദ്ദേഹം തന്റെ ചാണക്യനീതിയിൽ പറയുന്നു.
സാമ്പത്തിക കാര്യങ്ങളില്‍ ഒരു വ്യക്തി പാലിക്കേണ്ട അച്ചടക്കങ്ങള്‍ ചാണക്യ നീതിയില്‍ വിവരിക്കുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
പണം അനാവശ്യമായി ചെലവാക്കരുതെന്ന് ചാണക്യൻ പറയുന്നു. വരുമാനത്തേക്കാള്‍ കൂടുതല്‍ പണം ചിലവഴിക്കുന്ന ആളുകള്‍ എപ്പോഴും വിഷമത്തിലായിരിക്കും.
ജീവിതത്തില്‍ സാമ്പത്തിക വിജയം നേടണമെങ്കില്‍ ഒരിക്കലും അധാര്‍മികമായ പ്രവൃത്തികള്‍ ചെയ്യരുതെന്ന് ചാണക്യനീതിയിൽ പറയുന്നു.
സാമ്പത്തിക വിജയം നേടണമെങ്കിൽ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുക. കള്ളം പറയരുത്, ആരെയും ദരിദ്രരായി കണക്കാക്കരുത്.
കഠിനധ്വാനത്തിലൂടെ പണം സമ്പാദിക്കണം, പണത്തെ ഒരിക്കലും വിലകുറച്ചു കാണരുതെന്നും ചാണക്യനീതിയിൽ പറയുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല