11 May 2025
Nithya V
Image Courtesy: Freepik
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ.
ജീവിതത്തിൽ വിജയിക്കണമെങ്കിൽ നായ്ക്കളിൽ നിന്നും ചില ഗുണങ്ങൾ കണ്ട് പഠിക്കണമെന്ന് ചാണക്യനീതിയിൽ പരാമർശിക്കുന്നു.
നായ്ക്കൾ ഉറക്കത്തിൽ പോലും ജാഗ്രത പുലർത്തുന്നത് പോലെ മനുഷ്യരും ജീവിതത്തിൽ എപ്പോഴും ജാഗ്രത പുലർത്തണമെന്ന് ചാണക്യൻ പറയുന്നു.
നായകൾ യജമാനന്മാരോട് കൂറ് പുലർത്തുന്നത് പോലെ മനുഷ്യരും തങ്ങളുടെ ഉത്തരവാദിത്തത്തിലും ജോലിയിലും വിശ്വസ്തതയും അർപ്പണമോധവും ഉള്ളവരായിരിക്കണം.
പുതിയ കാര്യങ്ങൾ പഠിക്കാൻ നായകൾ ഉത്സാഹം കാണിക്കുന്നത് പോലെ മനുഷ്യർ ജിജ്ഞാസയെ സ്വീകരിക്കുകയും പഠനം തുടരുകയും ചെയ്യണം.
നായ്ക്കൾ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തുന്നത് പോലെ മനുഷ്യരും ചെറിയ നിമിഷങ്ങൾ പോലും ആസ്വദിക്കണം.
ഉടമയെ സംരക്ഷിക്കാന്‍ ഏത് വെല്ലുവിളിയേയും നായ്ക്കൾ നേരിടും. അതുപോലെ മനുഷ്യരും ജീവിതത്തിലെ വെല്ലുവിളികളെ നേരിടണം.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല