12 May 2025
Nithya V
Image Courtesy: Freepik
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും നയതന്ത്രജ്ഞനും തത്വചിന്തകനുമായിരുന്നു ആചാര്യനായ ചാണക്യൻ.
ജീവിതത്തിലെ വിവിധ മേഖലകളിൽ വിജയം നേടാനുള്ള വഴികളെ കുറിച്ച് ചാണക്യൻ തന്റെ ചാണക്യ നീതിയിൽ പരാമർശിച്ചിട്ടുണ്ട്.
ഒരു വ്യക്തിയുടെ ജീവിതത്തിൽ സുഹൃത്തുക്കൾക്ക് വളരെയധികം സ്ഥാനമുണ്ട്. എന്നാൽ ചില വ്യക്തികളെ ഒരിക്കലും കൂടെ കൂട്ടരുതെന്ന് ചാണക്യൻ പറയുന്നു.
സ്വാർത്ഥരെ ഒരിക്കലും സുഹൃത്തുക്കളാക്കരുത്. അവർ നിങ്ങളെ അവരുടെ ആവശ്യത്തിനായി ഉപയോഗിക്കുകയും ആവശ്യം കഴിയുമ്പോള്‍ തള്ളിപ്പറയുകയും ചെയ്യും.
നിങ്ങളുടെ സമ്പത്ത്, സ്ഥാനം, ഗുണങ്ങള്‍ എന്നിവ കണ്ട് വരുന്നവരെ ഒരിക്കലും സുഹൃത്ത് ആക്കാന്‍ പാടില്ലെന്ന് ചാണക്യൻ പറയുന്നു.
അതുപോലെ ഏത് അവസ്ഥയിലും കൂടെ നിൽക്കുന്നവനാണ് ആത്മാർത്ഥ സുഹൃത്ത്. ആപത്തിൽ ഉപേക്ഷിക്കുന്നവരെ ഒപ്പം കൂട്ടരുത്.
അനാവശ്യമായി മറ്റുള്ളവരെ ഉപദ്രവിക്കുന്നവരെ സുഹൃത്താക്കരുത്. അവരുമായുള്ള സഹവാസം നിങ്ങളുടെ സ്വഭാവത്തെയും ബാധിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളുടെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല