07 MAY 2025
Nithya V
Image Courtesy: FREEPIK
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും നയതന്ത്രജ്ഞനും തത്വചിന്തകനുമാണ് ആചാര്യമായ ചാണക്യൻ.
ജീവിതത്തിലെ ചില സമയങ്ങളിൽ മൗനം പാലിക്കുന്നതാണ് നല്ലതെന്നും അത് ഗുണം ചെയ്യുമെന്നും ചാണക്യനീതിയിൽ പറയുന്നു.
ന്യായമില്ലാത്ത കാര്യങ്ങളിൽ തർക്കിക്കുന്നത് വ്യർത്ഥമാണെന്നും അവിടെ മൗനം പാലിക്കണമെന്നും ചാണക്യൻ പറയുന്നു.
ദേഷ്യം ഒരു മനുഷ്യനെ കീഴടക്കിയാൽ അവന്റെ വിവേചന ശക്തി നഷ്ടപ്പെടും, സ്വയം നിയന്ത്രിക്കാൻ കഴിയില്ല. അതിനാൽ ദേഷ്യത്തിൽ ഇരിക്കുന്നവരോട് ഒന്നും പറയരുത്.
വിഷമത്തിൽ ഇരിക്കുന്ന സാഹചര്യത്തിൽ മൗനം പാലിക്കുകയും കാര്യങ്ങൾ വീക്ഷിക്കുകയും വേണം. വ്യക്തത വരുത്താൻ ഇത് സഹായിക്കും.
ഒരാൾ സംസാരിക്കുമ്പോൾ ഇടയ്ക്ക് കേറരുത്. മിണ്ടാതിരുന്ന് അവരുടെ ഭാഗം കേൾക്കുക. അതിന് ശേഷം നിങ്ങളുടെ അഭിപ്രായം പറയാവുന്നതാണ്.
പരദൂഷണം പറയുന്നവരോട് മൗനം പാലിക്കണമെന്ന് ചാണക്യൻ പറയുന്നു. ഇത് ബന്ധങ്ങളെ നിലനിർത്താൻ സഹായിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല