27 June 2025
Nithya V
Pic Credit: Freepik
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.
ജീവിതത്തിലെ വിവിധ സാഹചര്യങ്ങളെ പറ്റിയും പ്രശ്നങ്ങളെ അതിജീവിക്കുന്നതിനെ കുറിച്ചും ചാണക്യനീതിയിൽ അദ്ദേഹം പരാമർശിച്ചിട്ടുണ്ട്.
വിശുദ്ധവും പാവനവുമായ ബന്ധമാണ് ദാമ്പത്യ ജീവിതം. എന്നാൽ ഭർത്താക്കന്മാരുടെ ചില തെറ്റുകൾ കുടുംബത്ത തകർക്കുന്നു.
കുടുംബ ജീവിതം തകർക്കുന്ന ഭർത്താക്കന്മാരുടെ ചില തെറ്റുകള കുറിച്ച് ചാണക്യ നീതിയിൽ പറയുന്നു. അവ ഏതെല്ലാമെന്ന് നോക്കാം.
ഒരിക്കലും തങ്ങളുടെ ഭാര്യയെ മറ്റൊരാളുമായി താരതമ്യം ചെയ്യരുത്. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ദാമ്പത്യത്തെ തകർക്കും.
കുടുംബത്തിന് വേണ്ടി സമയം ചെലവഴിക്കുക. എത്ര തിരക്കുണ്ടെങ്കിലും ദിവസവും നിങ്ങളുടേത് മാത്രമായ കുറച്ച് സമയം കണ്ടെത്താൻ ശ്രമിക്കണം.
നിങ്ങളുടെ പങ്കാളിയുമായുള്ള പ്രശ്നങ്ങളിൽ മൂന്നാമതൊരാളെ ഇടപ്പെടുത്തരുത്. പരസ്പരം സംസാരിച്ച് പരിഹാരം കണ്ടെത്തുക.
സ്വന്തം ഭാര്യ ജീവിച്ചിരിക്കെ ഒരിക്കലും മറ്റൊരു സ്ത്രീയുമായി ബന്ധം പുലർത്തരുത്. അത് പുരുഷന്റെ നാശത്തിന് ഇടയാക്കും.