വീടിനുള്ളിൽ, ചിലവ് കുറച്ച് വളർത്താനാവുന്ന ചെടികൾ

27 June 2025

Abdul Basith

Pic Credit: Unsplash

വീടിനുള്ളിൽ വളർത്താൻ കഴിയുന്ന ഇൻഡോർ പ്ലാൻ്റുകൾ പലതുമുണ്ട്. അവയിൽ ചിലവ് കുറച്ച് വളർത്താൻ കഴിയുന്ന ചില ചെടികൾ പരിചയപോടാം.

ഇൻഡോർ പ്ലാൻ്റ്

കുറഞ്ഞ പ്രകാശത്തിലും കൃത്യമായി വെള്ളമൊഴിക്കാതെയും വളരാനാവുന്ന ചെടിയാണ് സ്നേക് പ്ലാൻ്റ്. വീടിനുള്ളിൽ വളർത്താവുന്ന നല്ലൊരു ചെടി.

സ്നേക് പ്ലാൻ്റ്

ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം വെള്ളമൊഴിച്ചാലും തഴച്ചുവളരുന്ന ചെടിയാണ് സീസീ പ്ലാൻ്റ്. വീടിനുള്ളിൽ യുദ്ധവായു നിറയ്ക്കാൻ ഇതിനാവും.

സീസീ പ്ലാൻ്റ്

അലോവീരയും ഇതുപോലെ ചിലവ് കുറഞ്ഞ ഇൻഡോർ പ്ലാൻ്റാണ്. ഇലകളിൽ ഹീലിങ് ജെൽ അടക്കം വിവിധ ഗുണങ്ങളും ചെടിയ്ക്കുണ്ട്.

അലോവീര

സ്പൈഡർ പ്ലാൻ്റ് വേഗം വളരുന്ന ഒരു ചെടിയാണ്. സൂര്യപ്രകാശം കൃത്യമായി ലഭിച്ചില്ലെങ്കിലും വെള്ളമൊഴിച്ചില്ലെങ്കിലും ചെടി വളരും.

സ്പൈഡർ പ്ലാൻ്റ്

മണി പ്ലാൻ്റ് നമുക്കെല്ലാവർക്കും അറിയാവുന്ന ചെടിയാണ്. ആവശ്യത്തിന് പ്രകാശവും കൃത്യതയുള്ള വെള്ളമൊഴിക്കലും ഇല്ലെങ്കിലും പ്രശ്നമില്ല.

മണി പ്ലാൻ്റ്

കുറഞ്ഞ പ്രകാശം മതി എയർ ലില്ലീസിന് വളരാൻ. വായു ശുദ്ധിയാക്കാനുള്ള കഴിവാണ് പീസ് ലില്ലീസിൻ്റെ ഏറ്റവും വലിയ സവിശേഷത.

പീസ് ലില്ലീസ്

ജേഡ് പ്ലാൻ്റിന് വല്ലപ്പോഴും മാത്രം വെള്ളമൊഴിച്ചാൽ മതിയാവും. വളരെ കുറച്ച് വെള്ളം മാത്രം ഒഴിച്ചാൽ വേഗത്തിൽ ജേഡ് പ്ലാൻ്റ് തഴച്ചുവളരും. 

ജേഡ് പ്ലാൻ്റ്