18 May 2025
Nithya V
Image Courtesy: Freepik
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.
ജീവിതത്തിൽ എന്നും സന്തോഷം നിലനിൽക്കണമെങ്കിൽ ചില വ്യക്തികളുമായി കൂട്ട്കൂടരുതെന്നും അവരെ സഹായിക്കരുതെന്നും ചാണക്യനീതിയിൽ പറയുന്നു.
മറ്റുള്ളവരുടെ നേട്ടത്തിലും സന്തോഷത്തിലും അസൂയപ്പെടുന്നവരുമായി ഒരിക്കലും കൂട്ട് കൂടരുതെന്നും അവരെ സഹായിക്കരുതെന്നും അദ്ദേഹം പറയുന്നു.
അത്തരക്കാരെ സഹായിക്കുന്നത് നിങ്ങളുടെ നാശത്തിന് കാരണമാകുമെന്നും അവർ നിങ്ങളെ മുതലെടുക്കുമെന്നും ചാണക്യൻ ഓർമിപ്പിക്കുന്നു.
വഞ്ചകരെ ഒരിക്കലും സഹായിക്കരുതെന്ന് ചാണക്യൻ പറയുന്നു. അത്തരം ആളുകളെ സഹായിക്കുന്നത് പ്രശ്നങ്ങളെ വിളിച്ച് വരുത്തുന്നതിന് തുല്യം.
ഒരു വിഡ്ഢിക്ക് ഒരിക്കലും ഉപദേശം നൽകരുതെന്നും അവരെ സഹായിക്കരുതെന്നും ചാണക്യ നീതിയിൽ പറയുന്നു. അത് നിങ്ങളുടെ സമയം നഷ്ടപ്പെടുത്തും.
എല്ലാ കാര്യത്തിലും അതൃപ്തിയും ദു:ഖവുമുള്ളവരെ ഒരിക്കലും സഹായിക്കരുതെന്ന് ചാണക്യ നീതിയിൽ പറയുന്നു. അത് നിങ്ങൾക്ക് നഷ്ടങ്ങളെ വരുത്തൂ.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല