19 May 2025

Nithya V

കുട്ടികളുടെ മുന്നിൽ ഇക്കാര്യങ്ങൾ ചെയ്യരുത് 

Image Courtesy: Freepik

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളാണ് ചാണക്യൻ. അദ്ദേഹത്തിന്റെ ചാണക്യ നീതി എന്ന ​ഗ്രന്ഥം ഏറെ പ്രസിദ്ധമാണ്.

ചാണക്യൻ

കുട്ടികളുടെ മുമ്പിൽ വച്ച് ചില കാര്യങ്ങൾ മാതാപിതാക്കൾ ചെയ്യരുതെന്ന് ചാണക്യ നീതിയിൽ പറയുന്നു. അവ എന്തെല്ലാമെന്ന് നോക്കാം.

ചാണക്യ നീതി

കുട്ടികളുടെ മുമ്പിൽ വളരെ ചിന്തിച്ച് മാത്രമേ സംസാരിക്കാവൂ എന്ന് ചാണക്യൻ പറയുന്നു. കാരണം നിങ്ങളുടെ പ്രവൃത്തിയിലൂടെയാണ് അവർ പഠിക്കുന്നത്.

പ്രവൃത്തി

കുട്ടികളുടെ മുന്നില്‍ ഒരിക്കലും അപമാനകരമായ വാക്കുകളോ അധിക്ഷേപകരമായ വാക്കുകളോ ഉപയോഗിക്കരുതെന്ന് ചാണക്യ നീതിയിൽ പറയുന്നു.

വാക്കുകൾ

കുട്ടികളുടെ മുന്നില്‍ വച്ച് മാതാപിതാക്കള്‍ കള്ളം പറയരുത്. അവർ അത് കണ്ട് പഠിക്കുമെന്നും ഭാവിയിൽ ദോഷം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

കള്ളം

കുട്ടികളുടെ മുന്നില്‍ വച്ച് വഴക്കുണ്ടാക്കുകയോ മറ്റുള്ളവരെ അപമാനിച്ച് സംസാരിക്കുകയോ ചെയ്യരുത്. അത് കുട്ടികളുടെ സ്വഭാവത്തെ ബാധിക്കും.

വഴക്ക്

മാതാപിതാക്കളാണ് കുട്ടികളുടെ മാതൃക. അതിനാൽ അവരോട് സ്നേഹത്തോടെ പെരുമാറുകയും ജീവിത മൂല്യങ്ങൾ പഠിപ്പിക്കുകയും ചെയ്യണം.

പെരുമാറ്റം

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല

നിരാകരണം