17 June 2025
Nithya V
Image Courtesy: Freepik
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.
ജീവിതത്തെ സംബന്ധിക്കുന്ന നിരവധി കാര്യങ്ങൾ അദ്ദേഹം തന്റെ ചാണക്യനീതിയിൽ വ്യക്തമായി പരാമർശിക്കുന്നുണ്ട്.
ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനും അത് വഴി ആയുസ് കൂട്ടുന്നതിനും സഹായകമായ നിരവധി പാഠങ്ങൾ ചാണക്യൻ നൽകുന്നു.
ഭക്ഷണം ദഹിച്ച് ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞ് വെള്ളം കുടിക്കുന്നതാണ് ശരീരത്തിന് ഗുണകരമെന്ന് ചാണക്യൻ പറയുന്നു.
ഭക്ഷണത്തിനിടയില്‍ കുറച്ച് മാത്രം വെള്ളം കുടിക്കുന്നത് അമൃത് പോലെയാണ്. ഭക്ഷണം കഴിച്ചയുടന്‍ വെള്ളം കുടിക്കുന്നത് വിഷം പോലെയാണ്.
വിശക്കുന്നതിനേക്കാൾ അൽപം കുറവ് ഭക്ഷണം കഴിക്കുന്നയാൾ വളരെകാലം ആരോഗ്യവാനായി തുടരുമെന്ന് ചാണക്യൻ പറയുന്നു.
ഇത്തരമാൾക്കാരുടെ ദഹന വ്യവസ്ഥ നന്നായി പ്രവർത്തിക്കുന്നു. രോഗങ്ങൾ വരാനുള്ള സാധ്യത കുറയുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.