21 MAY 2025

Nithya V

Image Courtesy: Freepik

പണക്കാരനാകാൻ സഹായിക്കും ചാണക്യ തന്ത്രങ്ങൾ 

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.

ചാണക്യൻ

ജീവിതത്തിലെ വിവിധ സാഹചര്യങ്ങളിൽ വിജയം നേടാനുള്ള തന്ത്രങ്ങളും ചിന്തകളും ചാണക്യ നീതിയിൽ അദ്ദേഹം പരാമർശിക്കുന്നുണ്ട്.

ചാണക്യ നീതി

പുരാതന ഭാരത്തിലെ സാമ്പത്തിക വിദ​ഗ്ധനായിരുന്നു ചാണക്യൻ. സമ്പന്നനാകാൻ ആ​ഗ്രഹിക്കുന്നവർക്കായി അദ്ദേഹം ചില തന്ത്രങ്ങൾ നൽകുന്നുണ്ട്.

സമ്പത്ത്

പണം അനാവശ്യമായി ചെലവഴിക്കാൻ പാടില്ല. മോശ സമയത്തേക്കായി കരുതി വയ്ക്കാൻ ശീലിക്കണമെന്ന് ചാണക്യൻ പറയുന്നു.

ധൂർത്ത്

തെറ്റായ മാർ​ഗത്തിലൂടെ ഒരിക്കലും പണം സമ്പാദിക്കരുത്. അത് നിലനിൽക്കില്ലെന്നും സമാധാനത്തോടെ ഉപയോ​ഗിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

മാർഗം

സമ്പത്തിൽ അഹങ്കരിക്കരുതെന്ന് ചാണക്യ നീതിയിൽ പറയുന്നു. പണത്തോടുള്ള അമിതമായ അഭിനിവേശം നിങ്ങളെ നാശത്തിലേക്ക് നയിക്കും.

അഹങ്കാരം

പണം സമ്പാദിച്ചാൽ മാത്രം പോര, അത് ബുദ്ധിയോടെ ഉപയോ​ഗിക്കണം. പണം കൃത്യമായി നിക്ഷേപിക്കുകയും ജീവ കാരുണ്യ പ്രവർത്തനത്തിന് ഉപയോ​ഗിക്കുകയും വേണം.

ഉപയോഗം

ഈ വാർ‌ത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.

നിരാകരണം