24 MAY 2025
Nithya V
Image Courtesy: FREEPIK
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.
ജീവിതത്തിലെ വിവിധ സാഹചര്യങ്ങളിൽ വിജയം നേടാനുള്ള മാർഗങ്ങളെ കുറിച്ച് ചാണക്യൻ തന്റെ ചാണക്യ നീതിയിൽ പരാമർശിച്ചിട്ടുണ്ട്.
എന്നും ആരോഗ്യവാനായിരിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. അതിനും പരിഹാരം ചാണക്യന്റെ പക്കലുണ്ട്.
വിശക്കുന്നതിനെക്കാൾ അല്പം കുറവ് ഭക്ഷണം കഴിക്കുന്നവർ എന്നും ആരോഗ്യവാനായിരിക്കുമെന്ന് ചാണക്യൻ പറയുന്നു.
വിശപ്പില്ലെങ്കിലും അമിതമായി ഭക്ഷണം കഴിക്കുന്നത് ദോഷം ചെയ്യും. അവർക്ക് വിവിധ രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.
മുമ്പ് കഴിച്ച ഭക്ഷണം പൂർണമായും ദഹിച്ചതിന് ശേഷമേ അടുത്ത ഭക്ഷണം കഴിക്കാവൂ. ഈ ശീലം അവരെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.
കൂടാതെ ജീവിതത്തിൽ നല്ല പ്രവൃത്തികൾ മാത്രം ചെയ്യാൻ ശ്രദ്ധിക്കണം. പുണ്യ പ്രവൃത്തിക്കൾ ചെയ്യുന്നവരുടെ കൂടെ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല