22 May 2025
Nithya V
Image Courtesy: Freepik
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും സാമ്പത്തിക വിദഗ്ധനും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.
ജീവിതവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ അദ്ദേഹം നൂറ്റാണ്ടുകൾക്ക് മുമ്പ് ചാണക്യ നീതിയിൽ പരാമർശിച്ചിട്ടുണ്ട്.
പവിത്രവും പാവനവുമായ ബന്ധമാണ് ദാമ്പത്യം. അവ എന്നും കാത്ത് സൂക്ഷിക്കാൻ ദമ്പതികൾക്ക് സാധിക്കണമെന്ന് ചാണക്യൻ പറയുന്നു.
വർഷങ്ങൾ പിന്നിട്ടാലും ദാമ്പത്യ ജീവിതം മനോഹരമായി കാത്ത് സൂക്ഷിക്കാൻ ഭാര്യാഭർത്താക്കന്മാർക്ക് ചില ഗുണങ്ങൾ ഉണ്ടായിരിക്കണെമന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ദാമ്പത്യ ജീവിതത്തിൽ പരസ്പരം വിശ്വാസവും ബഹുമാനവും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അഭിപ്രായങ്ങൾ പരസ്പരം പങ്ക് വയ്ക്കണം.
ഏത് ബന്ധത്തിലും വിട്ടുവീഴ്ചകൾക്ക് തയ്യാറാവണം. അത് നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ മാറ്റങ്ങൾ കൊണ്ട് വരുമെന്ന് അദ്ദേഹം പറയുന്നു.
ദാമ്പത്യജീവിതത്തിൽ ക്ഷമയ്ക്ക് വലിയ സ്ഥാനമുണ്ട്. പങ്കാളിയെ കുറിച്ച് കൃത്യമായി മനസിലാക്കുകയും ക്ഷമയോടെ പെരുമാറുകയും ചെയ്യണം.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.