22 JULY 2025
Nithya V
Image Courtesy: Getty Images
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.
ജീവിതത്തിൽ പലപ്പോഴും കൂടെനിൽക്കുന്നവരെന്ന് നമ്മൾ കരുതുന്നവരാകും നമ്മെ കൂടുതലും ചതിക്കുന്നത്.
എതിരെ നില്‍ക്കുന്ന ശത്രുവിനേക്കാള്‍ അപകടകാരിയായ അവരെ തിരിച്ചറിയുകയും നേരിടുകയും വേണം.
അതിനായി ചാണക്യൻ ചില തന്ത്രങ്ങൾ നൽകുന്നുണ്ട്. അവ ഏതെല്ലാമെന്ന് നമുക്ക് നോക്കാം, ചതിയരെ നേരിടാം....
കൂടെ നിന്ന് ചതിക്കുന്നവർക്കെതിരെ പ്രയോഗിക്കേണ്ട ആദ്യതന്ത്രം അവരുടെ മനസ്സ് കീഴ്‌പ്പെടുത്തുക എന്നതാണ്.
എതിരാളികളുടെ ബലഹീനതകൾ മനസിലാക്കണം. അവരുടെ അഭിപ്രായ വ്യത്യാസങ്ങൾക്കുള്ള കാരണം കണ്ടെത്തി പരിഹരിക്കാം.
എതിരാളിയുമായി തർക്കത്തിൽ ഇടപെടാതിരിക്കുക. തര്‍ക്കിക്കുന്നതിന് മുമ്പ് അതിന്റെ ഗുണദോഷങ്ങൾ ചിന്തിക്കുക.
ചെറിയ വിയോജിപ്പുകള്‍ മറക്കുക. ദേഷ്യത്തെയും മറ്റ് വികാരങ്ങളെയും നിയന്ത്രിക്കുമ്പോള്‍ എത്ര വലിയ ശത്രുവും തോറ്റ് പിന്മാറും.