22  JULY 2025

SHIJI MK

Image Courtesy: Getty Images

രക്തത്തില്‍ അയേണ്‍ കുറഞ്ഞാല്‍ ഈ ലക്ഷണങ്ങള്‍  പ്രകടമാകും

ശരീരത്തില്‍ ഇരുമ്പ് അഥവ അയേണ്‍ കുറയുന്ന സമയത്ത് പല തരത്തിലുള്ള ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. വിളര്‍ച്ച ഒരു ലക്ഷണമാണ്.

അയേണ്‍

ക്ഷീണം, ആര്‍ത്തവം വൈകുന്നു, അമിത ആര്‍ത്തവം, നെഞ്ച് വേദന, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, കൈകാലുകളില്‍ തണുപ്പ്, വിളര്‍ച്ച ഇവയെല്ലാം അയേണ്‍ കുറയുമ്പോള്‍ ഉണ്ടാകും.

കുറഞ്ഞാല്‍

അയേണ്‍ കുറവ് പരിഹരിക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം. ഇതില്‍ ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. 100 ഗ്രാം ചോക്ലേറ്റില്‍ 2.9 മൈക്രാംഗ്രാം അയേണുണ്ട്.

ചോക്ലേറ്റ്

ഇരുമ്പ് വലിയ അളവില്‍ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ഇതുപോലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ബീറ്റ്‌റൂട്ട്

ചീരയും ഇരുമ്പിന്റെ മികച്ച ഉറവിടാണ്. ചീരയില്‍ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വൈറ്റമുന്‍ സിയുണ്ട്. 2.7 മൈക്രോഗ്രാം അയേണാണ് ചീരയിലുള്ളത്.

ചീര

100 ഗ്രാം മത്തങ്ങ വിത്തില്‍ 2.8 മൈക്രോഗ്രാം അയേണ്‍ അടങ്ങിയിരിക്കുന്നു. ഇത് ആന്റി ഓക്‌സിഡന്റുകളുടെ മികച്ചൊരു കലവറ കൂടിയാണ്.

മത്തങ്ങ വിത്ത്

റെഡ് മീറ്റ് കഴിച്ചും നിങ്ങള്‍ക്ക് രക്തത്തിലെ അയേണിന്റെ അളവ് വര്‍ധിപ്പിക്കാം. 100 ഗ്രാം റെഡ് മീറ്റില്‍ 2.7 മൈക്രോഗ്രാം അയേണുണ്ട്.

റെഡ് മീറ്റ്