21 JULY 2025

TV9 MALAYALAM

ട്രെയിൻ യാത്രയിൽ എങ്ങനെ ഭക്ഷണം ഓർഡർ ചെയ്യാം?

 Image Courtesy: Getty Images 

നമ്മുടെ രാജ്യത്ത് ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ട്രെയിൻ ​ഗതാ​ഗതത്തെയാണ്. എന്നാൽ ചിലർക്ക് ട്രെയിനിലെ ഭക്ഷണം അത്ര ഇഷ്ടമായെന്ന് വരില്ല.

ട്രെയിൻ യാത്ര

ട്രെയിനിലെ ഭക്ഷണം ഇഷ്ടമല്ലാത്തവർക്ക് പുറത്തുനിന്ന് യാത്ര ചെയ്യുമ്പോൾ എങ്ങനെ ഭക്ഷണം ഓണലൈനിലൂടെ ഓർഡർ ചെയ്യാമെന്ന് നോക്കാം.

ഭക്ഷണം

ഐആർസിടിസി ഇ-കാറ്ററിംഗ് "ഫുഡ് ഓൺ ട്രാക്ക്" ആപ്പ് ഡൗൺലോഡ് ചെയ്യുക. അല്ലെങ്കിൽ ഇ-കാറ്ററിംഗ് വെബ്സൈറ്റ് സന്ദർശിക്കുക https://www.ecatering.irctc.co.in/.

ഇ-കാറ്ററിംഗ്

ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ട്രെയിൻ, സീറ്റ് എന്നിവ മനസ്സിലാക്കുന്നതിന് നിങ്ങളുടെ 10 അക്ക പിഎൻആർ നമ്പർ അതിൽ നൽകുക.

പിഎൻആർ

റൂട്ടും സമയവും അടിസ്ഥാനമാക്കി, ഭക്ഷണം എത്തിക്കേണ്ട സ്റ്റേഷൻ തിരഞ്ഞെടുക്കുക. താലി, പിസ്സ, ബിരിയാണി എന്നിവ ഉൾപ്പെടുന്ന മെനു നിങ്ങൾക്ക് കാണാം.

മെനു

ക്യാഷ് ഓൺ ഡെലിവറി ഉൾപ്പെടെ ഒന്നിലധികം പേയ്‌മെന്റ് ഓപ്ഷനുകൾ ലഭ്യമാണ്.  ഭക്ഷണം എത്തിച്ചില്ലെങ്കിൽ തുകയും നിങ്ങൾക്ക് റീഫണ്ട് ചെയ്യും.

റീഫണ്ട്

ട്രെയിനുകളിൽ ഇ-കാറ്ററിങ്ങിനായി YatriRestro, RailRecipe, RelFood തുടങ്ങിയ മറ്റ് പ്ലാറ്റ്‌ഫോമുകളിലും ഭക്ഷണം ഓർഡർ ചെയ്യാൻ നിങ്ങൾക്ക് സാധിക്കും.

പ്ലാറ്റ്‌ഫോമുകൾ

സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടുന്ന സ്റ്റേഷനുകളിൽ അതിലൂടെയും നിങ്ങൾക്കായി ഭക്ഷണം എത്തിച്ചേരുന്നതാണ്.

സ്റ്റേഷനുകൾ